ചൈനീസ് റെസ്റ്റാറന്‍റുകളിലെ മോമോസ് ഇനി നമ്മുടെ വീടുകളിലും

മോമോസ് അല്ലെങ്കിൽ ഡംബ്ലിങ് എന്നറിയപ്പെടുന്ന ഈ വിഭവം ഹെൽത്തി ആയ ഒരുപാട് ന്യൂട്രിഷ്യസ് അടങ്ങിയ സ്റ്റാർട്ടർ അല്ലെങ്കിൽ സ്നാക്സ്​ ആണ്. നേപ്പാളിലാണ് ആദ്യമായി മോമോസ് ഉണ്ടാക്കിയെടുത്തതെന്ന് പറയപ്പെടുന്നുണ്ട്. പിന്നീട് ടിബറ്റിലേക്കും ചൈനയിലേക്കും ജപ്പാനിലേക്കും പതിയെ ഇന്ത്യയിലേക്കും വന്നെത്തി.

മോമോസ് രണ്ട് വിധത്തിൽ ചെയ്തെടുക്കാറുണ്ട്, ഫ്രൈ ആയിട്ടും ആവിയിൽ വേവിച്ചെടുത്തും. ആവിയിൽ വേവിച്ചെടുത്തതാണ് ഹെൽത്തി മോമോസ്. ഫ്രൈ ചെയ്‌തെടുക്കുന്ന മോമോസിനെ കൊതെയ് മോമോ‌ എന്നാണു പറയാറുള്ളത്. മോമോസ് പൊതുവെ ഒരു ടിപ്പിന്‍റെ കൂടെ ആണ് സെർവ് ചെയ്യാറുള്ളത്. പച്ചക്കറികൾ വെച്ചോ മീറ്റ് വെച്ചോ ഫില്ലിംഗ് ഇഷ്ടാനുസരണം ചെയ്യാം.

ചേരുവകൾ:

(മാവിന് വേണ്ടി)

  • മൈദാ -ഒന്നര കപ്പ്
  • വെള്ളം -അര കപ്പ്
  • വെജിറ്റബിൾ ഓയിൽ -മൂന്ന്​ ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

(ഫില്ലിങ്ങിന് വേണ്ടി)

  • ഉള്ളി- രണ്ടെണ്ണം കൊത്തി അരിഞ്ഞത്
  • ചിക്കൻ എല്ലില്ലാതത്‌ -400 ഗ്രാം
  • വെളുത്തുള്ളി -മൂന്ന്​ അല്ലി അരിഞ്ഞത്
  • മല്ലിയില -മൂന്ന്​ ടേബിൾ സ്പൂൺ അരിഞ്ഞത്
  • പച്ചമുളക് - രണ്ടെണ്ണം അരിഞ്ഞത്
  • സോയ സോസ് -ഒരു ടീസ്പൂൺ
  • കുരുമുളക് പൊടി -അര ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

ഒരു ബൗളിലേക്ക് മൈദയും ഉപ്പും വെള്ളവും ഓയിലും ഇട്ടു നന്നായി കൈ കൊണ്ട് കുഴച്ചെടുക്കുക. നല്ല സോഫ്റ്റ് ആയി കിട്ടണം. ശേഷം ഒരു തുണി കൊണ്ട് മൂടി 3, 4 മണിക്കൂർ വെക്കണം. കഴുകി വൃത്തിയാക്കിയ ചിക്കൻ മിക്സിയിൽ ഒന്ന് അരച്ചെടുക്കണം. വേറൊരു ബൗളിലേക്ക് അരച്ചെടുത്ത ചിക്കൻ, ഉള്ളി, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില, സോയ സോസ്, ഉപ്പ്, ഓയിൽ എന്നിവ എല്ലാം ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കണം. റെഡിയായ മാവിൽ നിന്നും കുറച്ചു കുറച്ചായി എടുത്ത് ബോൾ പോലെ ഉരുട്ടി ചപ്പാത്തി പോലെ പരത്തി എടുക്കണം.

പരത്തി വെച്ച മാവിൽ ഗ്ലാസ് ടോപ് കൊണ്ട് അമർത്തിയാൽ ചെറിയ വൃത്താകൃതിയിലുള്ള കുറെ ചപ്പാത്തികൾ പോലെ കിട്ടും. ശേഷം ഫില്ലിംഗ് അതിന്‍റെ സെന്‍ററിൽ ഇട്ടു കൊടുത്തു മടക്കി അരികെല്ലാം വെള്ളം തൊട്ടു കൊടുക്കണം. ശേഷം അരിക്​ പൂവട ഉണ്ടാക്കുന്ന പോലെ ഷേപ്പ് ആക്കി ഭംഗിയാക്കി എടുക്കാം. സ്റ്റീമർ അല്ലെങ്കിൽ അപ്പചെമ്പ് ചൂടാക്കി ഓരോ മോമോസും അതിലേക്ക് ഇട്ടു കൊടുത്തു 10 മിനിറ്റ് മീഡിയം തീയിൽ വേവിച്ചെടുത്താൽ മോമോസ് റെഡി.

Tags:    
News Summary - Chinese momos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.