1. മൈദ - 1 കപ്പ്
2. പാൽപ്പൊടി - 1 ടേബിൾസ്പൂൺ
3. പഞ്ചസാര - 1/4 ടീസ്പൂൺ
4. ഉപ്പ് - 1/2 ടീസ്പൂൺ
5. ഇൻസ്റ്റന്റ് യീസ്റ്റ് - 3/4 ടീസ്പൂൺ
6. ബേക്കിംഗ് പൗഡർ - 1/4 ടീസ്പൂൺ
7. ഒലിവ് ഓയിൽ/വെജിറ്റബിൾ ഓയിൽ - 2 ടേബിൾസ്പൂൺ
8. ചെറുചൂടുള്ള വെള്ളം - 1/4 കപ്പ്
1. ഒലിവ് ഓയിലും വെള്ളവും ഒഴികെയുള്ള എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഒലിവ് ഓയിൽ ചേർത്ത് നന്നായി ഇളക്കുക.
2. ചൂടുവെള്ളം അൽപാൽപമായി ചേർത്ത് നന്നായി കുഴച്ചെടുക്കുക. തയ്യാറാക്കിയ മാവിന് മുകളിൽ ചെറുതായി എണ്ണ പുരട്ടി ഏകദേശം 2 മണിക്കൂർ മൂടി വയ്ക്കുക.
1. എല്ലില്ലാത്ത ഫ്രൈഡ് ചിക്കൻ - 3/4 കപ്പ് (ചെറിയ കഷണങ്ങളാക്കി മുറിച്ചത്)
2. ഉള്ളി - 1 ചെറുത്, അരിഞ്ഞത്
3. തക്കാളി - 1/2 അരിഞ്ഞത്
4. പിസ്സ സോസ് - 3 - 4 ടേബിൾസ്പൂൺ
5. ക്രീം ചീസ് - 3 ടേബിൾസ്പൂൺ (ഓപ്ഷണൽ)
6. മൊസറെല്ല ചീസ് - 1 കപ്പ്
7. വെണ്ണ - 3 ടേബിൾസ്പൂൺ
8. വെളുത്തുള്ളി - 1 അല്ലി, ചെറുതായി അരിഞ്ഞത്
9. പാഴ്സലി - 1 ടേബിൾസ്പൂൺ, ചെറുതായി അരിഞ്ഞത്
10. ഉപ്പ് - ആവശ്യത്തിന്
1. ഓവൻ 200 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുക. ബേക്കിംഗ് ഷീറ്റിൽ അല്പം വെണ്ണ പുരട്ടി തയ്യാറാക്കി വയ്ക്കുക.
2. ഒരു പാത്രത്തിൽ ചിക്കൻ, ഉള്ളി, തക്കാളി എന്നിവ അല്പം ഉപ്പ് ചേർക്കുക.
3. ഒരു ചെറിയ പാത്രത്തിൽ വെണ്ണ ഉരുക്കി ഇതിലേക്ക് നന്നായി അരിഞ്ഞ വെളുത്തുള്ളിയും പാഴ്സ്ലിയും ചേർക്കുക.
4. തയ്യാറാക്കിയ മാവിൽ നിന്ന് 10 - 12 ഉരുളകൾ ഉണ്ടാക്കുക. ഇത് ഓരോന്നായി ചെറിയ വൃത്താകൃതിയിൽ പരത്തി, അതിലേക്ക് കുറച്ചു പിസ്സ സോസും ക്രീം ചീസും ചേർത്ത്, തുടർന്ന് ചിക്കൻ മിക്സും അല്പം മൊസറെല്ല ചീസും ചേർക്കുക. ഫില്ലിംഗ് മൂടാൻ അടച്ച് കൈപ്പത്തിയിൽ ചെറുതായി ഉരുട്ടി ഒരു ബോൾ ആകൃതി ഉണ്ടാക്കുക.
5. ഇത് തയ്യാറാക്കിയ ബേക്കിംഗ് ഷീറ്റിൽ വച്ച്, തയ്യാറാക്കിയ ബട്ടർ പുരട്ടി ഏകദേശം 18 - 20 മിനിറ്റ് ഓവനിൽ ബേക്ക് ചെയ്യുക (രണ്ട് വശങ്ങളും നന്നായി വേവുന്നതുവരെ, 10 - 12 മിനിറ്റിനു ശേഷം വശങ്ങൾ തിരിച്ച് വയ്ക്കുക).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.