മീൻ പത്തിരി
(1). കിങ് ഫിഷ് /അയക്കൂറ (മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ് കൊണ്ട് മാരിനേറ്റ് ചെയ്ത് വറുത്ത്, മുള്ളെടുത്ത് കളഞ്ഞു ചെറുതായി പൊടിച്ചത്) - 11/2 കപ്പ്
(2). ഉള്ളി - 2, ചെറുതായി അരിഞ്ഞത്
(3). പച്ചമുളക് - 2, ചെറുതായി അരിഞ്ഞത് (4). ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 11/2 ടീസ്പൂൺ (5). തക്കാളി - 1, ചെറുതായി അരിഞ്ഞത് (6). ചുവന്ന മുളകുപൊടി - 1 ടീസ്പൂൺ (7). മല്ലിപ്പൊടി - 1 ടീസ്പൂൺ (8). മഞ്ഞൾപ്പൊടി - 1/4 + 1/4 ടീസ്പൂൺ (9). തേങ്ങ - 3/4 കപ്പ് (10). പെരുംജീരകം - 1/2 ടീസ്പൂൺ (11). കറിവേപ്പില - കുറച്ച് (12). ഉപ്പ് - ആവശ്യത്തിന് (13). എണ്ണ - 2 ടേബിൾസ്പൂൺ
1. ഒരു പാനിൽ എണ്ണ ചൂടാക്കി, അരിഞ്ഞ ഉള്ളിയും അല്പം ഉപ്പും ചേർത്ത് മൃദുവാകുന്നതുവരെ വഴറ്റുക. പച്ചമുളകും ചതച്ച ഇഞ്ചി വെളുത്തുള്ളിയും ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. അരിഞ്ഞ തക്കാളി ചേർത്ത് മൃദുവാകുന്നതുവരെ വേവിക്കുക.
2. ചുവന്ന മുളകുപൊടി, മല്ലിപ്പൊടി, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് എണ്ണ മുകളിൽ തെളിയുന്നതുവരെ വഴറ്റി തീയിൽനിന്ന് മാറ്റി വെക്കുക. 3. മറ്റൊരു പാനിൽ തേങ്ങ, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, പെരുംജീരകം എന്നിവ സ്വർണ്ണ തവിട്ട് നിറമാകുന്നതുവരെ വറുക്കുക. തീയിൽ നിന്ന് മാറ്റി തണുത്തതിനു ശേഷം വെള്ളം ചേർക്കാതെ പൊടിച്ചെടുക്കുക. ഇത് തയാറാക്കിയ ഉള്ളി മസാലയിലേക്ക് ചേർക്കുക. 4. ഇതിലേക്ക് പൊടിച്ച മീൻ, കറിവേപ്പില എന്നിവ ചേർത്ത് കുറഞ്ഞ തീയിൽ 4 - 5 മിനിറ്റ് വേവിക്കുക.
1. അരിപ്പൊടി - 2 കപ്പ് 2. തേങ്ങ - 3/4 കപ്പ് 3. പെരുംജീരകം - 1/2 ടീസ്പൂൺ 4. വെള്ളം - 3 കപ്പ് (മൃദുവും മിനുസമാർന്നതുമായ മാവ് ഉണ്ടാക്കാൻ ആവശ്യാനുസരണം) 5. ഉപ്പ് - ആവശ്യത്തിന്
1. പെരുംജീരകം, 1/2 കപ്പ് വെള്ളം എന്നിവ ചേർത്ത് തേങ്ങ അരയ്ക്കുക.2. ഇത് ഒരു ആഴത്തിലുള്ള പാത്രത്തിൽ അരിപ്പൊടിയിൽ ചേർക്കുക. മാവ് മിശ്രിതത്തിലേക്ക് അൽപം ഉപ്പ് ചേർത്ത് വെള്ളം കുറച്ചു കുറച്ചു ചേർത്ത് മൃദുവായ മാവ് തയാറാക്കുക.
1. തയാറാക്കിയ മാവിൽനിന്ന് 16 - 20 ഉരുളകൾ ഉണ്ടാക്കുക. അവയിൽ ഓരോന്നെടുത്ത് ചെറുതായി അമർത്തി ഒരു വൃത്തം ഉണ്ടാക്കുക. (ചെറിയ പത്തിരി പോലെ)
2. വൃത്തത്തിന്റെ ഒരു പകുതിയിൽ 2 ടേബിൾസ്പൂൺ തയാറാക്കിയ ഫിഷ് ഫില്ലിങ് ചേർത്ത് മറുവശം കൊണ്ട് മൂടി വശങ്ങൾ അമർത്തി അടക്കുക. ബാക്കിയുള്ള മാവ് ഉപയോഗിച്ച് ഈ പ്രക്രിയ ആവർത്തിക്കുക.
3. ആവശ്യത്തിന് വെള്ളം ചേർത്ത് ഒരു സ്റ്റീമർ ചൂടാക്കി ഏകദേശം 15 - 20 മിനിറ്റ് (നന്നായി വേവുന്നതു വരെ) ആവിയിൽ വേവിക്കുക.
4. ബ്രഡ് സർക്കിളുകൾ ഓരോന്നായി എടുത്ത് ഈ തയാറാക്കിയ മിശ്രിതം നന്നായി പുരട്ടുക.
5. ഒരു പാനിൽ എണ്ണ ചൂടാക്കി ഈ ബ്രഡ് സർക്കിളുകൾ സ്വർണ നിറമാകുന്നതുവരെ വറുത്ത് ഉടൻ വിളമ്പുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.