കുരുമുളകിട്ട്‌ കൂൺ വരട്ടിയത്

ഒരുപാട് പോഷക ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറി വിഭാഗമാണ് കൂൺ. അത് കൊണ്ട് തന്നെ പല രോഗങ്ങളെയും തടയാനും പ്രതിരോധ ശക്തി മെച്ചപ്പെടുത്താനും ഇതിനു കഴിവുണ്ട്. മാംസം കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് മികച്ച പകരക്കാരനായിട്ട് കൂൺ ഉപയോഗിക്കാറുണ്ട്. അർബുദത്തെ ഫലപ്രദമായി തടയുന്നതിനും കൂണിന് കഴിവുണ്ട്. കൂൺ കറിവെച്ചും പൊരിച്ചെടുത്തും വറ്റിച്ചെടുത്തും പല തരത്തിൽ നമ്മൾ പാകം ചെയ്യാറുണ്ട്. കുരുമുളകും ചെറിയ ഉള്ളിയും വെളുത്തുള്ളിയുമെല്ലാം ഇട്ടു വരട്ടിയെടുക്കുന്ന വിഭവമാണ് ഇത്​. ചോറിലേക്കും ചപ്പാത്തിയിലേക്കുമെല്ലാം നല്ലൊരു കോമ്പിനേഷൻ ആണ്.

ചേരുവകൾ:

  • കൂൺ -500ഗ്രാം
  • ചെറിയ ഉള്ളി-10,12 എണ്ണം നീളത്തിൽ അരിഞ്ഞത്
  • പച്ചമുളക് -2 എണ്ണം കീറിയത്
  • വെളുത്തുള്ളി -2 അല്ലി ചെറുതായിട്ട് അരിഞ്ഞത്
  • വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • കറിവേപ്പില - ആവശ്യത്തിനു
  • കുരുമുളക് പൊടി -1 ടീസ്പൂൺ
  • മഞ്ഞപ്പൊടി -1/2 ടീസ്പൂൺ
  • മുളക് പൊടി -1 ടീസ്പൂൺ

തയാറാക്കുന്ന വിധം:

പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച ശേഷം ചെറിയ ഉളളി, വെളുത്തുള്ളി നന്നായി വഴറ്റിയ ശേഷം മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി ഇവ ഇട്ടു വീണ്ടും വഴറ്റിയെടുക്കണം. പച്ചമുളക് ഇട്ടു കൊടുക്കാം. വെള്ളം ഒഴിക്കേണ്ട ആവശ്യം ഇല്ല. അടച്ചു വെച്ച് അഞ്ച്​ മിനിറ്റ്‌ വേവിച്ചു കറിവേപ്പില കൂടെ ഇട്ടു കൊടുത്താൽ അടിപൊളി ടേസ്റ്റിൽ കൂൺ വരട്ടിയത് റെഡി.

Tags:    
News Summary - food recipes- u.a.e

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.