പോഷകങ്ങളേറെയുള്ള ഗാർലിക്–പംകിൻ-ഓറഞ്ച് സൂപ്പ്

ചേരുവകൾ:

  • വെളുത്തുള്ളി– 20 ഗ്രാം
  • മത്തൻ– 75 ഗ്രാം
  • സെലറി– 10 ഗ്രാം
  • വെണ്ണ– 10 ഗ്രാം
  • കറുവയില– 2 എണ്ണം
  • വെജിറ്റബ്ൾ സ്​റ്റോക്– 200 മില്ലി
  • ഉപ്പ്– പാകത്തിന്
  • ഓറഞ്ച് ജ്യൂസ്​– 50 മില്ലി
  • വൈറ്റ് പെപ്പർ– 3 ഗ്രാം
  • ഫ്രഷ് ക്രീം– 10 മില്ലി

തയാറാക്കുന്ന വിധം:

അടികട്ടിയുള്ള പാനിൽ വെണ്ണ ചൂടാക്കി പൊടിയായി അരിഞ്ഞ വെളുത്തുള്ളി, സെലറി, മത്തൻ കഷണങ്ങൾ എന്നിവയിട്ട് നന്നായി ഇളക്കുക. ശേഷം വെജിറ്റബിൾ സ്​റ്റോക്കും കറുവയിലയും ചേർത്ത് തിളപ്പിക്കുക. മത്തൻ കഷണങ്ങൾ ഉടച്ചുചേർക്കുക.

സൂപ്പ് പാകത്തിന് കുറുകുമ്പോൾ തീയണച്ച് വാങ്ങി അരിച്ചെടുക്കുക. ശേഷം ഓറഞ്ചു ജ്യൂസും കുരുമുളക്പൊടിയും പാകത്തിന് ഉപ്പും ചേർക്കുക. ഫ്രഷ് ക്രീം ചേർത്ത് ചൂടോടെ വിളമ്പാം.

Tags:    
News Summary - Garlic-Pumpkin-Orange Soup for nutrients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.