ചി​​​ത്ര​​​ങ്ങ​​​ൾ: അഷ്റഫ് എൻ.വി

നാലുമണി ചായക്കൊപ്പം കിടിലൻ ബീഫ് വട

ചേരുവകള്‍

1. ബീഫ് എല്ലില്ലാത്തത് - കാല്‍ കിലോ

2. കടലപ്പരിപ്പ്- 50 ഗ്രാം

3. ചെറുപയര്‍ പരിപ്പ്- 50 ഗ്രാം

4. സവാള- ഒന്ന്

5. ഗരം മസാല- ഒന്നര സ്പൂണ്‍

6. മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍

7. പെരുംജീരകം- ഒരു സ്പൂണ്‍

8. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- രണ്ടര സ്പൂണ്‍

9. ഉണക്കമുളക്- അഞ്ചെണ്ണം

10. പച്ചമുളക്- മൂന്നെണ്ണം

11. കറിവേപ്പില, മല്ലിയില- ആവശ്യത്തിന്

തയാറാക്കുന്ന വിധം

കടലപ്പരിപ്പും ചെറുപയര്‍ പരിപ്പും രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. ഉണക്കമുളകും അതിനൊപ്പം കുതിര്‍ത്തുവെക്കുക. ഇവ വെള്ളം കളഞ്ഞ് മാറ്റിവെക്കണം. ബീഫ് മഞ്ഞള്‍പ്പൊടി ഇട്ട് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഇതിനൊപ്പം കുതിര്‍ത്ത പരിപ്പുകളും അരച്ചെടുക്കാം.

ഈ പേസ്റ്റിലേക്ക് ഉണക്കമുളക്, ബാക്കി പൊടികള്‍, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളകും സവാളയും അരിഞ്ഞത് എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. വടയുടെ ആകൃതിയില്‍ എണ്ണയില്‍ പൊരിച്ചെടുക്കുക. സ്വാദുള്ള ബീഫ് വട റെഡി. ചട്ണിയും കൂട്ടി ചൂടോടെ രുചിക്കാം.

Tags:    
News Summary - How to Make evening snacks beef vada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.