കോഴി ഉള്ളി കൂട്ടാൻ പൊളിയായിരിക്കും

ചേരുവകൾ:

  • കോഴി - 750 ഗ്രാം
  • ഉള്ളി - 4 എണ്ണം
  • വറ്റൽമുളക് - 5 എണ്ണം
  • കറിവേപ്പില - 2 തണ്ട്
  • ഇഞ്ചി വലുത് - ഒരു കഷണം
  • ഗരം മസാല - അര ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
  • മുളകുപൊടി - 3 ടേബിൾ സ്പൂൺ
  • വെളിച്ചെണ്ണ - 3 ടീസ്പൂൺ
  • ഉപ്പ്, വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ നീളത്തിൽ നൈസായി മുറിച്ച സവാള, ഇഞ്ചി ശേഷം എല്ലാ പൊടികളും കറിവേപ്പില, വറ്റൽമുളക് ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്ത ശേഷം കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കിയ കോഴി, അര ഗ്ലാസ് വെള്ളം ചേർത്തിളക്കി പാത്രം മൂടിവെച്ച് വേവിക്കുക.

ഇടക്ക് ഒരു പ്രാവശ്യം ഇളക്കിക്കൊടുക്കണം. കോഴി വെന്ത് പാകമായാൽ വെളിച്ചെണ്ണ ചേർത്തിളക്കി പാത്രം മൂടിവെച്ച് ഒന്ന് സെറ്റായാൽ ചൂടോടെ കൂട്ടാം. നാടൻ കോഴിയാണെങ്കിൽ സംഗതി പൊളിയായിരിക്കും.

Tags:    
News Summary - How to Make Kozhi Ulli Kootan, Chicken Ulli Curry Recipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.