Panji Dosa

ഉഴുന്ന് ചേർക്കാത്ത പഞ്ഞി ദോശ

ചേരുവകൾ:

1. റവ- 1 1/2 കപ്പ്‌

2. തേങ്ങ- 1 കപ്പ്‌

3. പുളിയില്ലാത്ത തൈര്- 3/4 കപ്പ്‌

4. വെള്ളം- 1 1/2 കപ്പ്‌

5. ബേക്കിങ് സോഡ- 1/4 ടീസ്പൂൺ

6. കാരറ്റ്, സവാള, മല്ലിയില -പൊടിയായി അരിഞ്ഞത്

ഉപ്പ്, വെളിച്ചെണ്ണ - ആവശ്യത്തിന്

തയാറാക്കേണ്ടവിധം:

മിക്സിയുടെ ജാറിൽ ഒന്നു മുതൽ ആറു വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം മാവ് ബൗളിലേക്ക്​ മാറ്റുക. ഇനി മാവിൽ ഗ്രേറ്റ് ചെയ്ത കാരറ്റ്, പൊടിയായി അരിഞ്ഞ സവാള, മല്ലിയില ചേർത്ത്​ നന്നായി ഇളക്കിയെടുക്കുക. ചൂടായ പാനിൽ കുറച്ച്​ വെളിച്ചെണ്ണ പുരട്ടിക്കൊടുത്ത് ഓരോ തവി മാവ് ഒഴിച്ചു കൊടുത്ത് ദോശ ചുട്ടെടുക്കുക. പഞ്ഞി ദോശ റെഡി.

Tags:    
News Summary - How to make Panji Dosa and Instant Sponge Dosa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.