പുഡിങ് ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും. പ്രത്യേകിച്ചും നല്ല ചൂടുള്ള സമയങ്ങളിൽ തണുത്ത പുഡിങ് കിട്ടിയാൽ ആരും കഴിച്ചു പോകും. അതിഥികൾ വരുമ്പോഴും വിശേഷ ദിവസങ്ങളിലും മറ്റും ഉണ്ടാക്കാൻ പറ്റിയ നല്ലൊരു ഡെസ്സേർട് ആണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന രുചിയിൽ നമുക്ക് ഉണ്ടാക്കി എടുക്കാം. ഇതിന്‍റെ ആദ്യത്തെ ലയർ ചോക്ലേറ്റും രണ്ടാമത്തെ ലയർ കേക്കും മൂന്നാമത്തെ ലെയർ ജെല്ലിയും നാലാമത്തെ ലെയർ വിപ്പിംഗ് ക്രീമും ആണ്. ട്രാൻസ്‌പാരന്‍റായ ട്രേയൊ ചെറിയ ഗ്ലാസ്സോ ആണെങ്കിൽ കൂടുതൽ നന്നായിരിക്കും, കാരണം ഇത് പുറമെ കാണാനും നല്ല ഭംഗി ആണ്.
കൊക്കോ പൗഡറും കോൺ ഫ്‌ളോറും ഉപ്പും യോജിപ്പിച്ചു അരിപ്പയിൽ അരിച്ചെടുക്കുക. ശേഷം ഒരു പാനിലേക്കിട്ട് കൊടുക്കുക. അതിലേക്ക് പാലും പഞ്ചസാരയും ഇട്ടു മീഡിയം തീയിൽ വേവിച്ചെടുക്കുക. തിള വന്നാൽ ചെറിയ തീയാക്കി അതിലേക്ക് ഡാർക്ക് ചോക്ലേറ്റ് ഉണ്ടെങ്കിൽ അതും ഹെവി ക്രീമും ചേർത്ത് കൊടുത്തു കട്ടകെട്ടാതെ നന്നായി യോജിപ്പിച്ചെടുക്കുക. പുഡിങ് മോൾഡിലേക്ക് ഒഴിച്ച് 2,3 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ആക്കുക. രണ്ടാമത്തെ ലെയർ കേക്ക് ആണ്. സാധാരണ ടീ കേക്ക് മതി.
പുഡിങ് ഏതു മോൾഡിലാണോ സെറ്റ് ആക്കി എടുക്കുന്നത് അതിന്‍റെ ആകൃതിയിൽ മുറിച്ചെടുക്കുക. ചോക്ലേറ്റ് ലെയറിനു മുകളിൽ വെച്ച് കൊടുക്കുക. മൂന്നാമത്തെ ലെയർ ജെല്ലി ആണ്. നമുക്കിഷ്ടമുള്ള ഫ്ലേവർ ജെല്ലി പാക്കറ്റ് ഉപയോഗിക്കാം. ഇവിടെ ചെറി ഫ്ലേവർ ആണ് ഉപയോഗിച്ചിട്ടുള്ളത്. ജെല്ലി പാക്കറ്റ് തുറന്ന് ചൂടുവെള്ളത്തിൽ കലക്കി കേക്കിന് മുകളിൽ ഒഴിച്ച് വീണ്ടും സെറ്റ് ആക്കാൻ വെക്കണം. ശേഷം വിപ്പിംഗ് ക്രീം നന്നായി ബീറ്റ് ചെയ്തു അതിനു മുകളിൽ ഇട്ടു കൊടുക്കാം. ലെയർ പുഡിങ് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.