യു.എ.ഇയിലെ ഏതൊരു വിശേഷ അവസരങ്ങളിലും നമ്മൾ കണ്ടും കഴിച്ചും പരിചയിച്ച ഒരു പലഹാരമാണ് ലുഖൈമത് അല്ലെങ്കിൽ ഡംബ്ലിംങ്. ഇത് അറബികളുടെ ഒരു പരമ്പരാഗത മധുര പലഹാരമാണ്.
മൈദയും യീസ്റ്റും ചേർത്ത് ഈത്തപ്പഴത്തിെൻറ സിറപ്പോ പഞ്ചസാര ലായിനിയോ ഒഴിച്ച് കഴിക്കുന്ന ഒരു മധുരം. ചൂടോടു കൂടെ വേണം ഇത് കഴിക്കാൻ. പുറംഭാഗം നല്ല മുരുമുരുപ്പും ഉൾഭാഗം നല്ല മൃദുലവുമായ ഒരു പലഹാരം.
യു.എ.ഇയിൽ ഗ്ലോബൽ വില്ലേജിലും മറ്റു സാംസ്കാരിക പരിപാടികളിലും സുലഭമായി കാണുന്ന ഒരു ഡെസേർട് ആണ് ഇത്. യു.എ.ഇ ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ നമുക്ക് വീട്ടിൽ തന്നെ ഇതൊന്നു പരീക്ഷിച്ചാലോ?
എല്ലാ ചേരുവകളും ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് കുഴച്ചത് 2മുതൽ 3മണിക്കൂർ വരെ റൂം ടെമ്പറേച്ചറിൽ (നേരിയ ചൂടുള്ള സ്ഥലത്ത്) ക്ലിങ് പേപ്പർ കൊണ്ടു അടച്ചു വെക്കുക. മാവു പൊന്തിയതിനു ശേഷം കൈകൊണ്ടോ സ്പൂൺ ഉപയോഗിച്ചോ അൽപം ബോൾ രൂപത്തിൽ എടുത്ത് ചൂടുള്ള എണ്ണയിൽ വറുത്തെടുക്കുക.
ഒരു പാനിൽ വെള്ളം ചേർത്ത് പഞ്ചസാര ചൂടാക്കുക. അതിനുശേഷം നാരങ്ങ നീര് ചേർക്കുക, തിളപ്പിക്കുക, തീ അണയ്ക്കുക. ഈ സിറപ്പ് ലുഖൈമത്തിന് മുകളിൽ ഒഴിച്ച് കുറച്ച് എള്ള് അതിൻമേൽ വിതറുക. ലുഖൈമത് തയ്യാറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.