Oats Puttu

നമുക്ക് ഓട്സ് പുട്ടടിക്കാം...

ധാരാളം ആൻറി ഓക്‌സിഡൻറുകളാല്‍ സമ്പന്നമാണ് ഓട്സ്. എളുപ്പത്തിൽ ഓട്​സ്​ പുട്ട് എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം.

ചേരുവകൾ:

  • ഓട്​സ്​- 2 കപ്പ്‌
  • തേങ്ങ- 1/2 കപ്പ്‌
  • ഉപ്പ്- ആവശ്യത്തിന്
  • വെള്ളം- പാകത്തിന്

തയാറാക്കുന്നവിധം:

ഓട്സ് പൊടി​െച്ചടുത്ത ശേഷം അതില്‍ വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കണം. 15 മിനിറ്റ് പുറത്തു വെക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത ശേഷം മിക്സിയില്‍ നന്നായി വീണ്ടും പൊടിച്ചെടുക്കുക.

പുട്ടുകുറ്റിയിൽ നേര​േത്ത തയാറാക്കിയ ചിരകിയ തേങ്ങ അടിയില്‍ ഇട്ടശേഷം മുകളിലേക്ക് പൊടിച്ചെടുത്ത ഓട്സ് നിറക്കുക.

മൂന്നുവട്ടം തേങ്ങയും അതിനു ശേഷം ഓട്​സും നിറക്കുക. തീ കുറച്ച് 10 മിനിറ്റ് വേവി​െച്ചടുത്താല്‍ ഓട്സ് പുട്ട് റെഡി.

Tags:    
News Summary - Oats Puttu Easy Breakfast Recipe How To Make

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.