പി​ങ്ക് പാ​യ​സം

ഒാണത്തിന് പി​ങ്ക് പാ​യ​സമാണ് താരം

ഒാണസദ്യയിൽ വ്യത്യസ്ത തേടുന്നവർക്കുള്ള വിഭവമാണ് പി​ങ്ക് പാ​യ​സം. വളരെ വേഗത്തിൽ തയാറാക്കാവുന്ന ഈ വിഭവത്തെ കുറിച്ച്... 

ചേരുവകൾ: 

● സാ​ഗോ (ചൗ​വ്വ​രി/​സാ​ബൂ​ന​രി) - 1/4 ക​പ്പ്

● ബീ​റ്റ്റൂ​ട്ട് വ​ലി​യ ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ച്ച​ത് - 1 (മീ​ഡി​യം സൈ​സ്)

● വെ​ള്ളം- ഒ​ന്ന​ര ക​പ്പ്

● പാ​ൽ - ഒ​രു ക​പ്പ്

● ക​ണ്ട​ൻ​സ് മി​ൽ​ക് -ഒ​രു ടി​ൻ

● റോ​സ് എ​സ​ൻ​സ് - 2 തു​ള്ളി

ത​യാ​റാ​ക്കു​ന്ന വി​ധം:


സാ​ഗോ (ചൗ​വ്വ​രി/​സാ​ബൂ​ന​രി) ന​ന്നാ​യി വ​റു​ത്തെ​ടു​ക്കു​ക. ഇ​തി​നു​ ശേ​ഷം 20 മി​നി​റ്റ് വെ​ള്ള​ത്തി​ൽ കു​തി​ർ​ത്തു വെ​ക്കു​ക. ഇ​തി​നു ശേഷം വെ​ള്ളം പൂ​ർ​ണ​മാ​യും ക​ള​യു​ക. മു​റി​ച്ചു​വെ​ച്ച ബീ​റ്റ്റൂ​ട്ട് വെ​ള്ള​ത്തി​ൽ വേ​വി​ക്കു​ക. ശേ​ഷം ക​ഷ​ണ​ങ്ങ​ൾ മാ​റ്റി​വെ​ച്ച് സ്​​റ്റോ​ക്ക് വാ​ട്ട​ർ എ​ടു​ത്തു​വെ​ക്കു​ക.

വെന്ത ബീ​റ്റ്റൂ​ട്ട് മി​ക്സി​യി​ൽ ന​ന്നാ​യി അ​ര​ച്ചെ​ടു​ക്കു​ക. നേരത്തെ മാറ്റിവെച്ച ബീ​റ്റ്റൂ​ട്ട് വേ​വി​ച്ച വെ​ള്ള​ത്തി​ൽ സാ​ഗോ ചേ​ർ​ത്ത് തി​ള​പ്പി​ക്കു​ക. അരി വെ​ന്തു​ക​ഴി​യു​മ്പോ​ൾ അ​ര​ച്ചു​വെ​ച്ച ബീ​റ്റ്റൂ​ട്ടും പാ​ലും ചേ​ർ​ക്കു​ക.

നി​ങ്ങ​ളു​ടെ മ​ധു​ര​ത്തി​ന് അ​നു​സ​രി​ച്ച് ക​ണ്ട​ൻ​സ്ഡ് മി​ൽ​ക്ക് ചേ​ർ​ക്കുക. പാ​യ​സം കു​റു​കി വ​ന്നാ​ൽ തീ ​ഓ​ഫ് ചെ​യ്യു​ക. ഒ​ടു​വി​ലാ​യി ര​ണ്ടു തു​ള്ളി റോ​സ് എ​സ​ൻ​സും ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കു​ക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.