ഷ​മാം എ​രി​ശ്ശേ​രി‍

ഒാണത്തിന് ഷ​മാം എ​രി​ശ്ശേ​രി‍യോ?

ഒാണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് എരിശ്ശേരി. ചേന, മത്തങ്ങ, വൻപയർ, പത്തക്കായ, പപ്പായ തുടങ്ങി‍യവ ഉപയോഗിച്ച് എരിശ്ശേരി തയാറാക്കാറുണ്ട്. ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി ഷ​മാം കൊണ്ടാണുള്ള എ​രി​ശ്ശേ​രി‍യാണിത്.

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ:

(നാ​ല് പേ​ർ​ക്ക് വി​ള​മ്പാ​ൻ)

● മ​സ്ക് മെ​ല​ൻ - 1 ക​പ്പ് (ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി അ​രി​ഞ്ഞ​ത്)

● വ​ൻ​പ​യ​ർ- 1/4 ക​പ്പ്

● വെ​ള്ളം - ര​ണ്ടു ക​പ്പ്

● തേ​ങ്ങ- 1/3 ക​പ്പ്

● ജീ​ര​കം- 1/2 ടീസ്പൂ​ൺ

● പ​ച്ച​മു​ള​ക് അ​രി​ഞ്ഞ​ത്- 2

● മ​ഞ്ഞ​ൾ​പൊ​ടി- 1/2 ടേ​ബ്ൾ സ്പൂ​ൺ

● ഉ​പ്പ് - ആവശ്യത്തിന്

● വെ​ളി​ച്ചെ​ണ്ണ വ​റ​വി​ന്

● ക​ടു​ക്- 1/2 ടേ​ബ്ൾ സ്പൂ​ൺ

● ചെ​റി​യ ഉ​ള്ളി- 4

● ചു​വ​ന്ന ഉ​ണ​ക്ക​മു​ള​ക്- 1

● ക​റിവേ​പ്പി​ല - ആവശ്യത്തിന്

● തേ​ങ്ങ - 2-3 ടീ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം:

വ​ൻപ​യ​ർ ഒ​രു രാ​ത്രി മു​ഴു​വ​ൻ വെ​ള്ള​ത്തി​ൽ കു​തി​ർ​ത്തു​വെ​ക്കു​ക. കു​ക്ക​റി​ൽ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം, മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് വേ​വി​ക്കു​ക. ആ​വി പോ​യ​തി​നു​ ശേ​ഷം കു​ക്ക​ർ തു​റ​ക്കു​ക. ഇ​തി​ലേ​ക്ക് ഷ​മാം ക​ഷ​ണ​ങ്ങ​ൾ ചേ​ർ​ത്ത് വേ​വി​ക്കു​ക.

തേ​ങ്ങ, ജീ​ര​കം, പ​ച്ച​മു​ള​ക്, ചെ​റി​യ ഉ​ള്ളി എ​ന്നി​വ​യി​ൽ കു​റ​ച്ച് വെ​ള്ളം ചേ​ർ​ത്ത് ന​ന്നാ​യി അ​ര​ച്ചെ​ടു​ക്കു​ക (അ​ര​പ്പി​ൽ െവ​ള്ളം കൂ​ട​രു​ത്). ഇ​തു വേ​വി​ച്ചു​വെ​ച്ച വ​ൻ​പ​യ​ർ മ​സ്ക് ലെ​മ​ൻ മി​ശ്രി​ത​ത്തി​ലേ​ക്ക് ചേ​ർ​ക്കു​ക.

ഒ​രു പാ​നെ​ടു​ത്ത് ഒ​രു ടേ​ബി​ൾ​സ്പൂ​ൺ വെ​ളി​ച്ച​ണ്ണ ഒ​ഴി​ക്കു​ക. ഇ​തി​ലേ​ക്ക് ക​ടു​കി​ടു​ക. തു​ട​ർ​ന്ന് ഉ​ണ​ക്ക​മു​ള​ക്, തേ​ങ്ങ ചി​ര​കി​യ​ത്, ക​റി​വേ​പ്പി​ല എ​ന്നി​വ ചേ​ർ​ത്ത് ഗോ​ൾ​ഡ​ൻ ബ്രൗ​ൺ നി​റ​മാ​കു​ന്ന​തു വ​രെ വ​ഴ​റ്റു​ക (വ​റ​വി​ലേ​ക്ക് തീ​പ​ട​രാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക). ഈ ​വ​റ​വു​ക​ൾ മ​സ്ക് ലെ​മ​ൻ മി​ശ്രി​ത​ത്തി​ലേ​ക്ക് ചേ​ർ​ത്ത് ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ക്കു​ക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.