ചെമ്മീൻ മസാല പുരട്ടാൻ ഒരു ബൗളിലേക്ക് മഞ്ഞൾപ്പൊടി, കാശ്മീരിമുളകുപൊടി, ഇഞ്ചിവെളുത്തുള്ളി അരച്ചത്, നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ചെമ്മീനിൽ പുരട്ടി ഒരു അരമണിക്കൂർ മാറ്റിവയ്ക്കാം. ഒരു ഫ്രൈയിങ് പാനിൽ നന്നായി ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്കു ചെമ്മീൻ ഇട്ട് കൊടുക്കാം. ഇരു വശവും നന്നായി മൊരിച്ചെടുക്കണം.
ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി അതിൽ ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, സവാള എന്നിവ ചേർത്തു കൊടുക്കാം. ഇതിൽ സവാള വഴറ്റാൻ ആവശ്യമുള്ള ഉപ്പ് ചേർത്ത് കൊടുക്കാം. ഇതിൽ കറിവേപ്പിലയും പൊടികളും ചേർക്കാം. കാശ്മീരി ചില്ലി പേസ്റ്റ് ചേർത്തി വഴറ്റി തക്കാളിയും ചേർത്ത് കൊടുത്തതിനു ശേഷം നന്നായി വഴറ്റാം. ഇതിൽ ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കാം. ഒടുവിൽ വറുത്തെടുത്ത ചെമ്മീനും ചേർത്തു അടച്ചു വെച്ച് ചെറിയ തീയിൽ 10 മിനിറ്റ് വേവിച്ചെടുത്താൽ നല്ല രുചിയുള്ള ചെമ്മീൻ റോസ്റ്റ് തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.