മണ്ണിെൻറ ഗന്ധവും അകത്തളങ്ങളിൽ സൂര്യപ്രകാശവും ഉള്ളുതണുപ്പിക്കുന്ന കാറ്റും കടന്നുവരുന്ന ഒരു വീടാണ് സ്വപ്നം– ഉടമയുടെ ആവശ്യവും അഭിരുചിയും അറിഞ്ഞ് ആർക്കിടെക്ട് ചെലവുചുരുക്കി പണിതെടുത്തു ഒരു ജൈവ ഭവനം. മണ്ണു തേച്ച വരാന്തയും സൂര്യകിരൺ പെയ്തിറങ്ങുന്ന നടുത്തളവുമുള്ള, കാറ്റ് മൂളിപ്പാട്ടുപാടി സഞ്ചരിക്കുന്ന വീടാണ് ‘തമ്പ്’.
വീടും മുറ്റവും ഉൾപ്പെടെ അഞ്ചു സെൻറ് സ്ഥലം. കോൺക്രീറ്റ്ചുവക്കാത്ത, പെയ്ൻറിെൻറ അപരിചിത ഗന്ധമില്ലാത്ത, ഉള്ളം പൊള്ളുന്ന നിർമാണച്ചെലവില്ലാത്ത വീടാണിത്.
മൺകട്ടകൾ കൊണ്ടാണ് ചുവർ നിർമ്മിച്ചിരിക്കുന്നത്. ചുവരിെൻറ പുറംതേപ്പ് മിനുസമായ മണ്ണുകൊണ്ട്. മണ്ണുകൊണ്ടുള്ള തേപ്പിൽ ഇത്ര മിനുസം കിട്ടുമോയെന്ന് ആരും അതിശിച്ചുപോകും. അകംതേപ്പ് പരുപരുത്ത മണ്ണിൽ. ശ്രീനിവാസനാണ് ആദ്യമായി, പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് മിനുസമാർന്ന മൺതേപ്പ് നടത്തിയയ ആർകിടെക്ട്. മണ്ണ് തേപ്പ് എന്ന് അതിശയപ്പെടേണ്ട കാര്യമൊന്നുമില്ല, പഴയ കാലങ്ങളിൽ ചുവന്ന മണ്ണ് അരിച്ച് കുമ്മായം ചേർത്തുകൊണ്ടാണ് ചുവർ തേച്ചിരുന്നത്. അത് കാലങ്ങളെ അതിജീവിച്ചിരുന്നുവെന്നും ആർക്കിടെക്ട് പറയുന്നു.
ഓടുവെച്ച് വാർത്ത മേൽക്കൂരയാണ് മറ്റൊരു പ്രത്യേകത. ടെറാകോട്ട പതിച്ച നിലം. ടെറാകോട്ടാ ടൈലുകളും ഒാട് മേൽക്കൂരയും അകത്തളത്ത് ശീതളിമ പകരുന്നു.
1100 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് വീട് പണികഴിപ്പിച്ചിരിക്കുന്നത്. സ്വീകരണമുറിയോട് ചേർന്ന നടുമുറ്റം വെളിച്ചവും വായുവും വീടകങ്ങളിൽ പരത്തുന്നു. നടുത്തളത്തിെൻറ ഒരറ്റത്ത് തുറന്ന അടുക്കള. രണ്ട് കിടപ്പുമുറികളും ഉൗണുമുറിയും രണ്ട് ടോയ്ലറ്റും വർക് ഏരിയയും ഉൾപ്പെടുന്ന വിശാലത. വരാന്തയിലെ ചുവരിൽ മരത്തിൽ ‘തമ്പ്’ എന്ന പേര് കൊത്തി.
പ്രശസ്ത വാസ്തുശിൽപി ലാറിബേക്കറിൽനിന്ന് ലഭിച്ച പാഠമുൾക്കൊണ്ട ശിഷ്യൻ പി.കെ. ശ്രീനിവാസൻ നേതൃത്വം നൽകുന്ന ‘വാസ്തുക’മാണ് തൃശൂരിലെ ഹരിമാസ്റ്റർക്കും കുടുംബത്തിനും വേണ്ടി ജൈവ ഭവനം സൃഷ്ടിച്ചത്.
Plan
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.