ഇ​ൻ​ഡോ​ർ പ്ലാ​ൻ​റു​ക​ൾ വീ​ട​ക​ങ്ങ​ളി​ൽ അ​ല​ങ്കാ​രം മാ​ത്ര​മ​ല്ല, സന്തോഷവും നി​റ​ക്കും

വീ​ടി​നു മോ​ടികൂ​ട്ട​ാൻ പ്ലാ​സ്​​റ്റി​ക് പൂ​ക്ക​ളും ഇ​ല​ക​ളും മ​റ്റ്​ അ​ല​ങ്കാ​ര വ​സ്തു​ക്ക​ളും ധാ​രാ​ളം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ് മ​ല​യാ​ളി​ക​ൾ. എ​ന്നാ​ൽ ജീ​വ​നു​ള്ള, വ​ള​രു​ന്ന, അ​ഴ​കും ആ​ക​ർ​ഷ​ക​വു​മാ​യ ഇ​ല​ക​ളോ​ടു​കൂ​ടി​യ അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളു​മാണിന്ന് അകത്തളങ്ങളങ്ങളിലെ ട്രെൻഡ്. കേ​വ​ലം ഭം​ഗി​ക്കുവേ​ണ്ടി മാ​ത്ര​മ​ല്ല, വീ​ടി​ന​ക​ത്തെ വാ​യു ശു​ദ്ധീ​ക​രി​ക്കാ​നും ക​ണ്ണു​ക​ൾ​ക്ക് കു​ളി​ർ​മ ന​ൽ​കാ​നും മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​ക്കാ​നും ഇ​ൻ​ഡോ​ർ ചെ​ടി​ക​ൾ​ക്കാ​കും എ​ന്ന് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു.

ചെ​ടി​ക​ൾ വെ​ക്കാ​ൻ പ​ല വ​ർ​ണ​ത്തി​ലും രൂ​പ​ത്തി​ലു​മു​ള്ള ച​ട്ടി​ക​ൾ വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണെ​ങ്കി​ലും, പാ​ഴ്‌​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് മ​നോ​ഹ​ര​മാ​യ പ്ലാ​േ​ൻ​റ​ഴ്സ് നി​ർ​മി​ക്കു​ന്ന വി​ഡി​യോ​ക​ളും ഇ​ൻ​റ​ർ​നെ​റ്റി​ൽ പ്ര​ചാ​ര​ത്തി​ലു​ണ്ട്. വീ​ട്ടി​ൽ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന ചാ​യ​ക്ക​പ്പി​ലും എ​ന്തി​ന് ചി​ര​ട്ട​യി​ൽ വ​രെ കു​ഞ്ഞു ചെ​ടി​ക​ൾ അ​രു​മ​യാ​യി വ​ള​ർ​ത്താം.

ഇ​ല​ക​ൾ​ക്ക് നൂ​റ​ഴ​കു​ള്ള​തും അ​ധി​ക​മാ​യി വെ​ളി​ച്ച​വും വെ​ള്ള​വും വ​ലി​യ പ​രി​ച​ര​ണ​വും ആ​വ​ശ്യ​മി​ല്ലാ​ത്തതുമായ മ​ണി പ്ലാ​ൻ​റ്, സ്‌​നേ​ക് പ്ലാ​ൻ​റ്, ല​ക്കി ബാം​ബൂ, വി​വി​ധ​യി​നം ഫി​ലോ​ഡെ​ൻട്രോ​ൺ ചെ​ടി​ക​ൾ, സി.​സി പ്ലാ​ൻ​റ്, അ​ഗ്ലോ​ണി​മ തു​ട​ങ്ങി​യ​വ​യാ​ണ് സാ​ധാ​ര​ണ​യാ​യി ഇ​ൻ​ഡോ​ർ ചെ​ടി​ക​ളാ​യി സ്ഥാ​നം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. ചെ​ടിപ്രേ​മി​ക​ൾ​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​ത് രാ​ജ​കീ​യ​പ്രൗ​ഢി വി​ളി​ച്ചോ​തു​ന്ന മോ​ൺ​സ്​​റ്റ​റ ഡി​ലീ​ഷ്യോ​സ ത​ന്നെ​യാ​ണ്. ഇ​ല​യു​ടെ ആ​കൃ​തി​യും മ​നോ​ഹാ​രി​ത​യും​ത​ന്നെ​യാ​ണ് ഈ ​പ്രീ​തി​ക്ക് കാ​ര​ണം.

നാ​സ ന​ട​ത്തി​യ ക്ലീ​ൻ എ​യ​ർ സ്​​റ്റ​ഡി​യു​ടെ ഫ​ല​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്, കാ​ർ​ബ​ൺ ഡൈ ​ഓ​ക്സൈ​ഡ് ആ​ഗി​ര​ണം ചെ​യ്യു​ന്ന​തി​നും ഫോ​ട്ടോ​സി​ന്ത​സി​സി​ലൂ​ടെ ഓ​ക്സി​ജ​ൻ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നും പു​റ​മെ, ഇ​ൻ​ഡോ​ർ സ​സ്യ​ങ്ങ​ൾ വ​ള​ർ​ത്തു​ന്ന​ത്, വീ​ടി​ന​ക​ത്തെ വാ​യുമ​ലി​നീ​ക​ര​ണം (ബെ​ൻ​സീ​ൻ, ഫോ​ർ​മാ​ൽ​ഡി​ഹൈ​ഡ്, ട്രൈ​ക്ലോ​റോ എ​ഥി​ലീ​ൻ) നീ​ക്കംചെ​യ്യാ​നു​ള്ള മാ​ർ​ഗ​വു​മാ​ണ് എ​ന്നാ​ണ്. മ​ണ്ണ്, ച​കി​രി​ച്ചോ​റ്, ക​മ്പോ​സ്​​റ്റ് അ​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും ജൈ​വ​വ​ളം ചേ​ർ​ത്ത് പോ​ട്ടി​ങ് മി​ശ്രി​തം ത​യാ​റാ​ക്കാം.

കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ന​ന​യും വ​ള​വും യ​ഥേ​ഷ്​​ടം വെ​ളി​ച്ച​വും ന​ൽ​കു​ന്ന​തി​ന് അ​നു​സ​രി​ച്ച് ചെ​ടി​ക​ൾ വ​ള​രും; കൂ​ടെ ന​മ്മു​ടെ സ​ന്തോ​ഷ​വും. ചെടി കൂ​ടു​ത​ലാ​യി വ​ള​ർ​ന്നെ​ന്നു തോ​ന്നി​യാ​ൽ മു​റി​ച്ചെ​ടു​ത്ത് വേ​രു പി​ടി​പ്പി​ക്കാം. അ​ങ്ങ​നെ പു​തി​യ തൈ​ക​ൾ ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ൻ ക​ഴി​യും. ഇങ്ങ​ിനെ പ്ര​കൃ​തി​യു​ടെ ഒ​രി​റ്റു ന​ന്മ ന​മ്മു​ടെ വീ​ട്ടി​നു​ള്ളി​ലും കൊ​ണ്ടു​വ​രാം. വീടിനകത്തെ ഇൻഡോർ പൊല്യൂഷൻ കാ​ര​ണം ഒ​രു​പാ​ട് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളാ​ണ് നാ​മ​റി​യാ​തെ ന​മ്മെ പി​ടി​കൂ​ടു​ന്ന​ത്. വീ​ട്ടി​നു​ള്ളി​ൽ ഏ​റെസ​മ​യം ചെ​ല​വ​ഴി​ക്കാ​റു​ള്ള ന​മ്മ​ുടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങളെ ഒ​രു​പ​രി​ധി​വ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ ഇ​ത്ത​രം ചെ​ടി​ക​ളു​ടെ റോ​ൾ വ​ലു​താ​ണ്. വീടനകത്ത് വളർത്താവുന്ന 10 ഇൻഡോർ പ്ലാൻറുകൾ ഇതാ...

  • മ​ണി പ്ലാ​ൻ​റ് - ​ള​രെ കു​റ​ച്ച് പ​രി​ച​ര​ണം മാ​ത്രം വേ​ണ്ടു​ന്ന ചെ​ടി​യാ​ണി​ത്. വെ​ളി​ച്ചം അ​ധി​കം ക​ട​ന്നു​വ​രാ​ത്ത മു​റി​യി​ലും വ​ള​ർ​ത്താം. മേ​ൽ​മ​ണ്ണ് പൂ​ർ​ണ​മാ​യും ഉ​ണ​ങ്ങി​യശേ​ഷം ന​ന​ക്കു​ക.
  • പീ​സ് ലി​ല്ലി -പേ​രു​പോ​ലെ സ​മാ​ധാ​ന​ത്തി​െ​ൻ​റ വെ​ളു​ത്ത പൂ​ക്ക​ൾ സ​മ്മാ​നി​ക്കു​ന്ന ചെ​ടി. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ മ​ണ്ണ് ഉ​ണ​ങ്ങാ​നിട​വ​രാ​തെ ന​ന കൊ​ടു​ക്കാം.
  • അ​ഗ്ലോ​ണി​മ -വ​ർ​ണ വി​സ്മ​യ​ങ്ങ​ൾ തീ​ർ​ക്കു​ന്ന ഇ​ല​ക​ളോ​ടു​കൂ​ടി​യ ഈ ​ചെ​ടി, ചു​വ​പ്പ്, പി​ങ്ക്, പ​ച്ച, മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ധാ​രാ​ളം ഇ​ന​ങ്ങ​ളു​ണ്ട്. കൂ​ടു​ത​ൽ വെ​ളി​ച്ചം ആ​വ​ശ്യ​മു​ള്ള ഈ ​ചെ​ടി​ക്ക്, അ​ധി​ക ന​ന ഒ​ഴി​വാ​ക്കണം.
  • സ്‌​നേ​ക് പ്ലാ​ൻ​റ് -വ​ള​രെ ചു​രു​ങ്ങി​യ പ​രി​ച​ര​ണം മാ​ത്രം വേ​ണ്ട ചെ​ടി​യാ​ണി​ത്. പ​രി​മി​ത​മാ​യ വെ​ളി​ച്ച​ത്തി​ലും അ​തി​ജീ​വി​ക്കു​ന്ന സാൻസെവേരിയ പ്ലാൻറിന് വെ​ള്ള​വും അ​ധി​ക​മാ​കേ​ണ്ട.
  • സ്​​പൈ​ഡ​ർ പ്ലാ​ൻ​റ്​ -വെ​ള്ള​യും പ​ച്ച​യും ചേ​ർ​ന്ന ഇ​ല​ക​ളു​ള്ള ഈ ​ചെ​ടി തൂ​ക്കി​യി​ടു​ന്ന ച​ട്ടി​ക​ളി​ൽ വ​ള​ർ​ത്താ​ൻ ഇ​ണ​ങ്ങു​ന്ന​വ​യാ​ണ്. ന​ല്ല വെ​ളി​ച്ച​വും വാ​യു​സ​ഞ്ചാ​ര​വും ഉ​ള്ള​ി​ട​ത്ത്​ വെ​ക്കാം. മേ​ൽമ​ണ്ണ് ഉ​ണ​ങ്ങി​യി​രി​ക്കു​മ്പോ​ൾ ന​ന​ക്ക​ണം.
  • ക​റ്റാ​ർ​വാ​ഴ -സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ​ത്തി​നും കേ​ശസം​ര​ക്ഷ​ണ​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന ക​റ്റാ​ർ​വാ​ഴ​യും ഇ​ൻ​ഡോ​ർ ചെ​ടി​യാ​യി വ​ള​ർ​ത്താം. കു​റ​ച്ചു മാ​ത്രം വെ​ള്ളം ഒ​ഴി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ വേ​രു പെ​ട്ടെ​ന്നു​ത​ന്നെ ചീ​ഞ്ഞു​പോ​കും. ധാ​രാ​ളം സൂ​ര്യ​പ്ര​കാ​ശം കി​ട്ടു​ന്ന ഇ​ട​ങ്ങ​ളി​ൽ വെ​ക്കാം.
  • ഫൈ​ക്ക​സ് ഇ​ലാ​സ്​​റ്റി​ക്ക/ റ​ബ​ർ പ്ലാ​ൻ​റ് -വ​ലി​യ ച​ട്ടി​ക​ളി​ൽ പൊ​ക്ക​ത്തി​ൽ ചെ​റുമ​ര​ങ്ങ​ൾ​പോ​ലെ റ​ബ​ർ പ്ലാ​ൻ​റ് വ​ള​ർ​ത്താം. നി​റ​യെ ഇ​ല​ക​ൾ വ​രാ​ൻ ധാ​രാ​ളം വെ​ളി​ച്ചം ക​ട​ന്നു​വ​രു​ന്ന മു​റി​ക​ൾ തി​ര​ഞ്ഞെ​ടു​ക്കാം.
  • മോ​ൺ​സ്​​റ്റെ​റ ഡ​ലീ​ഷ്യോ​സ -ഇൻഡോർ പ്ലാൻറുകളിൽ ഏറെ പ്രിയപ്പെട്ടതാണിത്. പ​രി​മി​ത​മാ​യ പ​രി​ച​ര​ണം മാ​ത്രം മ​തി. വ​ള​ർ​ച്ച ത്വ​രി​ത​പ്പെ​ടു​ത്താ​ൻ സു​ല​ഭ​മാ​യി വെ​ളി​ച്ചം കി​ട്ടു​ന്ന ഇ​ട​ങ്ങ​ളി​ൽ വെ​ക്കാം.
  • ഫി​റ്റോ​ണി​യ അ​ൽ​ബി​വേ​നി​സ് -കു​ഞ്ഞ​ൻ ഇ​ല​ക​ളു​ള്ള ഈ ​ചെ​ടി​ക്ക് അ​ധി​ക ന​ന പാ​ടി​ല്ല. ന​ന​വ് കു​റ​ഞ്ഞാ​ലും ഇ​ല​ക​ൾ പെ​ട്ടെ​ന്ന് വാ​ടി​പ്പോ​കും. ന​ല്ല വെ​ളി​ച്ച​വും ഈ​ർ​പ്പ​വും ആ​വ​ശ്യ​മാ​ണ്.
  • സി ​സി പ്ലാ​ൻ​റ് -സ​മി​യോകു​ൽ​കസ് സ​ാമി​ഫോ​ലി​യ എ​ന്ന സി​സി പ്ലാ​ൻ​റ് വ​ള​രെ കു​റ​വ് ന​ന​ മാ​ത്രം ആ​വ​ശ്യ​മു​ള്ള ചെ​ടി​യാ​ണ്. കു​റ​ഞ്ഞ വെ​ളി​ച്ചം കി​ട്ടു​ന്ന മു​റി​ക​ളി​ലും വെ​ക്കാം. ന​ന​വ് അ​ധിക​മാ​യാ​ൽ വേ​രുചീ​യാ​ൻ കു​റ​ഞ്ഞ സ​മ​യം മ​തി. പൂ​ർ​ണ​മാ​യും മ​ണ്ണ് ഉ​ണ​ങ്ങി​യ​തി​നുശേ​ഷം മാ​ത്രം ന​ന​ക്കാം.

    (മാധ്യമം കുടുംബം 2021 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്​ -ത​യാ​റാ​ക്കി​യ​ത്:​ സുബൈർ പി. ഖാദർ)

Tags:    
News Summary - boost your mood with indoor plants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.