ഫിഷ് ടെയ്ൽ ഫേൺസ്
നമ്മുടെ പൂന്തോട്ടത്തെ മനോഹരമാക്കാൻ പറ്റിയ ചെടിയാണ് ഫേണുകൾ. പച്ച നിറം കണ്ണിനു കുളിർമ നൽകുന്നതാണ്. നല്ല പച്ചപ്പ് ഗാർഡൻ ഇഷ്ടപ്പെടുന്നവർക്ക് വളർത്താവുന്നതാണ്. ഫേൺസ് പല തരമുണ്ട്. അതിൽപെട്ട ഒരിനം ഫേൺ ആണ് ഫിഷ് ടെയ്ൽ ഫേൺ. ഇലകളുടെ ആകൃതി കൊണ്ട് തന്നെ ആണിതിന് ആ പേര് കിട്ടിയത്.
സിംഗപ്പൂർ ആണ് സ്വദേശം. ഈ ചെടി ഇൻഡോർ ആയിട്ടും ഔട്ട്ഡോർ ആയിട്ടും വളർത്താവുന്നതാണ്. നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത സ്ഥലത്ത് വേണം വെക്കാൻ. ബ്രൈറ്റ് ലൈറ്റ് മതി. ഈ ചെടി നല്ലൊരു എയർ പ്യൂരിഫയർ ആണ്. നന്നായി ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയാണ്.
വെള്ളം നന്നായി ആവശ്യമാണ്. മണ്ണ് ഉണങ്ങാതെ നോക്കണം. വെള്ളകുറവുണ്ടേൽ പെട്ടന്ന് ഇലകളുടെ നിറം മാറും. ഫേൺ നടാനായിട്ട് ആഴം കുറഞ്ഞ ചെട്ടി തിരഞ്ഞെടുക്കുക. ഇതിന്‍റെ വേരുകൾ ആഴത്തിൽ പോകില്ല.
ഗാർഡൻ സോയിൽ, ചകിരിച്ചണ്ടി, ചാണകപ്പൊടി, പെരിലൈറ്റ് എന്നിവ മിക്സ് ചെയ്തു തയാറാക്കാം. ഇതിന്‍റെ പ്രോപ്പഗേഷൻ ചുവട്ടിൽ നിന്ന് വേര് അടർത്തി മാറ്റി എടുക്കാം. പിന്നെ ഇലകളുടെ അടിയിലുള്ള ചെറിയ അരികൾ ഉണ്ട്. അതിലൂടെയും ഇതിനെ വളർത്താം. മനുഷ്യനും വളർത്തു മൃഗങ്ങൾക്കും വളരെ ഫ്രണ്ട്‌ലി ആണ് ഈ ചെടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.