ഇന്ന് നമ്മുടെ പലരുടെയും പേരിനൊപ്പം തറവാട്, കണ്ടി, പറമ്പ് മുതലായവ കാണാം. എന്നാൽ, അനുസ്യൂതം മാറുന്ന കാലത്ത് ഇതെല്ലാം മാറി ഫ്ലാറ്റ് നമ്പറുകളായി മാറുന്നു. തൊണ്ണൂറുകളുടെ തുടക്കം മുതൽ ഫ്ലാറ്റ് ജീവിതം മലയാളി മെല്ലെ മെല്ലെ ശീലമാക്കി തുടങ്ങി. ഇന്ന് ഫ്ലാറ്റ് ജീവിതം എന്നത് ഏറക്കുറെ ശീലമായി. പ്രവാസികളായ പലരും നാട്ടിൽ വിവിധ കാരണങ്ങളാൽ ഫ്ലാറ്റുകളും വില്ലകളും വാങ്ങുന്നു. നിരവധി റിയൽ എസ്റ്റേറ്റ് ഏജൻസികൾ പ്രവാസ ലോകത്ത് ചിരപരിചിതമാണ്.
പ്രവാസികൾ അടക്കം പലരും തങ്ങളുടെ ആയുഷ്കാല നീക്കിയിരുപ്പുകൾ കൊണ്ട് വാങ്ങുന്ന ഫ്ലാറ്റുകളുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളിൽ പെടുകയും പറ്റിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതുപോലെ ഡെവലപ്പേഴ്സിനും ധാരാളം വിഷമതകൾ ഉണ്ടാവാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ഇന്ത്യയുടെ റിയൽ എസ്‌റ്റേറ്റ് മേഖലയെ പരിപോഷിപ്പിക്കാനുമായി ഉണ്ടാക്കിയ നിയമമാണ് റിയൽ എസ്റ്റേറ്റ് ( റെഗുലേഷൻസ് ആൻഡ് ഡെവലപ്മെൻറ്) ആക്ട്.
2016 ൽ കേന്ദ്ര നിയമമായി വരുകയും തതടിസ്ഥാനത്തിൽ ഓരോ സംസ്ഥാനങ്ങളിലും സമാനമായ നിയമങ്ങൾ പാസാക്കുകയും ചെയ്തു. കേരളത്തിൽ ഇപ്രകാരം നടപ്പാക്കിയ നിയമമാണ് കേരള റിയൽ എസ്റ്റേറ്റ് (റെഗുലേഷൻസ് ആൻഡ് ഡെവലപ്മെൻറ്) ആക്ട്. ഈ നിയമങ്ങൾക്ക് പിന്നീട് ധാരാളം ഭേദഗതികളോടെയും നിയമം വന്നിട്ടുണ്ട്.
വസ്തു വാങ്ങുന്ന ആൾക്കും ബിൽഡർക്കും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ പരാതി നൽകാവുന്നതാണ്. സമയ ബന്ധിതമായി പരിഹാരം കാണാനുള്ള സംവിധാനം നിലവിലുണ്ട്. കൂടാതെ അപ്പീൽ പോവാനും സാധിക്കും.
ഉപഭോക്തൃ കോടതിയിലും പരാതി നൽകാം
മുകളിൽ വിവരിച്ച സംവിധാനത്തിന് പുറമെ, ഉപഭോക്തൃ കോടതിയെ സമീപിക്കാനും വാങ്ങുന്ന ആൾക്ക് സാധിക്കും. ഉപഭോക്തൃ കോടതികളിൽ ഇപ്പോൾ ഓൺലൈൻ പരാതി സംവിധാനവും വെർച്ച്വൽ ഹിയറിങ്ങും സാധ്യമായതിനാൽ പ്രവാസികൾക്ക് ആയാസരഹിതമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.