വീട്​ നിർമാണം; കരാർ ‘പണി’യാകരുത്​

വീട് നിർമ്മാണം സമയം അതുണ്ടാക്കുന്നവരെ സംബന്ധിച്ച്​ ഏറ്റവും മോശം സമയം ആണെന്ന് പറയാം. ഭൂരിഭാഗം പേരും അവർക്ക്​ ചെലവഴിക്കാൻ കഴിയുന്നതിലും കൂടുതൽ ബഡ്ജറ്റിലുള്ള നിർമ്മാണത്തിനായി ഇറങ്ങി തിരിക്കുന്നതും, വീടിൻെറ ആകെ ചെലവിനെ കുറിച്ച് ഏകദേശ ധാരണ പോലും ഇല്ലാത്തതും പ്ലാനിൽ മാറ്റം വരുത്തുന്നതുമെല്ലാം നിർമ്മാണം പൂർത്തീകരിക്കുന്നത്​ വ ൈകിക്കാറുണ്ട്​. ശരിയായ അറിവ് ലഭിക്കാത്ത സാഹചര്യത്തിൽ വീട്​ പണിയുമായി ബന്ധപ്പെട്ട് പല അബദ്ധങ്ങളിലും വീട്ടുടമ സ്ഥൻ ചെന്ന്​ ചാടുന്നതും പതിവാണ്​. ഇതിലൊന്നാണ്​ പരിചയമില്ലാത്ത കരാറുകാരനെ വീടുപണി ഏൽപ്പിക്കുന്നത്​. സ്​ട്രക ്​ച്ചറിൽ പിഴവ്​ വന്നാൽ പി​െന്ന നഷ്​ടങ്ങളുടെ ഘോഷയാത്രയാകും.

പല ക്ലയൻറ്​സും എഞ്ചിനീയർ/ആർക്കിടെക്​റ്റ്​ സ ്ഥാപനത്തിൽ നിന്നും നിർദേശിക്കുന്ന കോൺട്രാക്ടർമാരെ ഒഴിവാക്കി കുറഞ്ഞ തുകക്കുള്ള കരാർ ഏറ്റെടുക്കാറുണ്ട്​. ഇങ്ങനെ കരാർ കൊടുക്കുന്നത്​ വഴി വീടി​​​െൻറ ഈട്​ മുതൽ സ്​ക്ര്​ച്ചറി​​​െൻറ ശൈലി വരെ മോശമാകുന്നതും കണ്ടിട്ടുണ്ട്​. കുറഞ്ഞ തുകയിൽ കരാർ ഏറ്റെടുക്കുന്നതിനാൽ കോൺട്രാക്ടർമാർ പാതി വഴിയിൽ നിർമ്മാണം ഉപേക്ഷിച്ചു പോകുന്ന സംഭവവും അപൂർവ്വമല്ല. മറ്റു ചിലർ അധിക തുക ആദ്യമേ കൈപറ്റി ഒടുവിൽ നഷ്ടക്കണക്ക് നിരത്തി വീണ്ടും പണി പൂർത്തീകരിക്കാൻ പണം ആവശ്യപെടുകയും ചെയ്യും. ഇതൊക്കെ ഒരു സാധാരണക്കാരന് താങ്ങാൻ പ്രയാസമുള്ള കാര്യമാണ്​.

ഒരു എഞ്ചിനീയറുടെ/ആർക്കിടെക്​റ്റിൻെറ മേൽനോട്ടത്തിൽ നടക്കുന്ന ഗൃഹനിർമ്മാണമാണ്​ ഏറ്റവും നല്ലത്​്. വീട്​ പണിക്ക്​ എഞ്ചിനിയറുടെ ഓഫീസ്​ നിയോഗിക്കുന്ന കരാറുകാരാണെങ്കിൽ ഓഫീസ് നൽകുന്ന നിർദ്ദേശം പാലിച്ച് നിശ്ചിതസമയത്തിനുള്ളിൽ പണി പൂർത്തീകരിക്കാൻ കഴിയും. അവർ നേരത്തെ ചെയ്​ത പ്രോജക്​റ്റ്​ സന്ദർശിച്ച്​ നിർമാണത്തിലെ ​േമന്മകൾ വിലയിരുത്താം. ഇതിലൂടെ തുക സംബന്ധിച്ചും ഒരു ഏകദേശ ധാരണ ഉണ്ടാക്കിയെടുക്കാം.

എഞ്ചിനീയറിങ്​ സ്ഥാപനം വഴി ജോലി ഏറ്റെടുത്ത്​ ശീലമില്ലാത്തവർ ചെറിയ തുകക്ക് കരാർ എടുക്കും. പിന്നീട് ഡിസൈനർ നൽകുന്ന മാനദണ്ഡങ്ങൾ പാലിച്ച്​ അവരുടെ റീൻഫോഴ്‌സ്മ​​െൻറ്​ ഡീറ്റൈൽ പ്രകാരം പണിതു തുടങ്ങുമ്പോൾ വിചാരിച്ചതിൽ കൂടുതൽ ചെലവ് വരാൻ സാധ്യത ഏറെയാണ്. ഇത് കരാറുകാരനും വീട്ടുടമക്കും ഡിസൈനർമാർക്കും ബുദ്ധിമുട്ടാണ്​. കൊട്ടേഷൻ തുകക്ക്​ പുറമെ ഭീമമായ തുക നിർമാണത്തിനായി ചെലവഴിക്കേണ്ടി വരികയും ചെയ്യും. ഇത് ചിലപ്പോൾ ശരിയായ മാർക്കറ്റ് ചെലവിനേക്കാളും കൂടുതൽ ആയേക്കാം.

പരിചയകുറവുള്ള കരാറുകാരെ നിയമിക്കുമ്പോൾ അവർക്ക്​ ചിലപ്പോൾ ആർക്കിടെക്ട് ഓഫീസ് നൽകുന്ന ഡ്രോയിങ് കണ്ട് മനസിലാക്കാൻ പോലും ബുദ്ധിമുട്ട്​ വന്നേക്കാം. അത് കൺസൾറ്റൻറിനും ഉടമസ്ഥനും ഏറെ നഷ്ട്ടങ്ങൾ വരുത്തിവെക്കും.

എത്ര പരിചയസമ്പന്നനായ കരാറുകാരിൽ നിന്നും കൊട്ടേഷൻ സ്വീകരിക്കുമ്പോഴും വീടിൻെറ പ്ലാൻ കാണിച്ചു ‘ഇത് എത്ര രൂപക്ക് ചെയ്തു തരും’ എന്ന് മാത്രം ചോദിക്കാതെ വീടി​​​െൻറ ബേസിക് ഡ്രോയിങ്ങുകൾ, നാലു സൈഡ് എലിവേഷൻ, പുറത്തെ വ്യൂ, ഉപയോഗിക്കുന്ന ബീം സൈസ് , കമ്പി കണക്കുകൾ എല്ലാം വ്യക്തമാക്കി, നിർമ്മാണ ശൈലിയെ കുറിച്ചും കരാറുകാരനെ മനസ്സിലാക്കി വേണം കൊട്ടേഷൻ സ്വീകരിക്കേണ്ടത്.

നിർമിക്കുന്ന വീടിനെകുറിച്ച് ആർക്കി​ടെക്​റ്റിന്​ വ്യക്തമായ ധാരണ ഉണ്ടെങ്കിലും ഉടമസ്ഥനും കരാറുകാരനും ഇക്കാര്യത്തിൽ വേണ്ടത്ര അറിവ് ഉണ്ടാകില്ല. അതുകൊണ്ട് ആർക്കി​ടെക്​റ്റിനെ കൂടി ഉൾപ്പെടുത്തി പരസ്​പരം സംസാരിച്ച്​ നിർമാണത്തെ കുറിച്ച്​ വ്യക്തത വരുത്തിയശേഷം കൊട്ടേഷൻ സ്വീകരിക്കാം. നിർമ്മാണത്തെ കുറിച്ച്​ വ്യക്തമായ ധാരണയുള്ള ആർക്കിടെക്​റ്റ്​/ ഡിസൈനറുടെ ഉപദേശവും കൃത്യമായ ധാരണകളും ബജറ്റും മുൻനിർത്തി അബദ്ധങ്ങളിൽ ചെന്ന് ചാടാതെ ഗൃഹനിർമാണവുമായി മുന്നോട്ട്​ പോവുക.

Tags:    
News Summary - Home Construction - Guidelines - Griham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.