െപെപ്പർ കുടുംബത്തിൽ പെട്ട ഒരു ചെടിയാണ് പൈപ്പർ ഒർനാട്ടം. ഇതൊരു പടരുന്ന ചെടിയാണ്. നമുക്കിതിനെ ബുഷ്യായിട്ടും ഹാങ്ങിങ് ആയിട്ടും വളർത്താം. നല്ല ഗ്ലോസി ആണിതിന്റെ ഇലകൾ. ഹൃദയത്തിന്റെ രൂപമാണ് ഇലകൾക്ക്. ഇലകളിൽ പച്ചയും പിങ്കും, സിൽവറും ചേർന്ന നിറമാണ്. ഇലയുടെ അടിഭാഗം ചോരച്ചുവപ്പ് നിറം ആണ്. ഇന്തോനേഷ്യൻ സ്വദേശിയാണ് ചെടി.
ഇന്തോനേഷ്യ മഴക്കാടുകളിൽ ആണ് കൂടുതലും കാണുന്നത്. ഇതിന്റെ വളർച്ച പതിയെ ആണ്. ടെറാറിയം ചെയ്യുമ്പോൾ വെക്കുവാൻ പറ്റിയതാണ് ഈ ചെടി. അധിക സൂര്യപ്രകാശം വേണ്ട ഈ ചെടിക്ക്. ഇളം വെയിൽ മതി. അധികം വെയിൽ അടിച്ചാൽ ഇലകൾ ബ്രൗൺ കളർ ആകും.
ഇതിനെ ഓർണമെന്റൽ പെപ്പർ, ഓർണമെന്റൽ പെപ്പർ വൈൻ എന്നൊക്കെ പറയും. ഇതിന്റെ ഇലകളിലും തണ്ടുകളിലും ഒരു സ്വാഭാവിക സ്രവണം ഉത്പാദിപ്പിക്കും. പോട്ടിങ് മിക്സ് ആയിട്ട് ചാണക പൊടി, ഗാർഡൻ സോയിൽ, ചകിരി ചോർ എന്നിവ ചേർക്കാം. എൻ.പി.കെ ഉപയോഗിക്കാം. ഇതിന്റെ തണ്ട് മുറിച്ചു കിളിപ്പിക്കാവുന്നതാണ്. വെള്ളത്തിൽ ഇട്ടും കിളിപ്പിക്കാം. ഗാർഡൻ മനോഹരമാക്കാൻ പറ്റിയ ചെടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.