ബി​ഗ് ബോസ് വീട്ടിലെ സൽമാൻ ഖാന്റെ സ്വകാര്യ ചാലറ്റ്

മുംബൈ: താരപദവിയുടെ പ്രതീകം മാത്രമല്ല, ആഡംബരത്തിനും പേരുകേട്ട താരമാണ് ബോളിവുഡ് നടൻ സൽമാൻ ഖാൻ. എവിടെ പോയാലും, ഷൂട്ടിങ്ങോ അവധിക്കാലമോ ആകട്ടെ, ആഡംബരത്താൽ വലയം ചെയ്ത ഖാന്റെ ചിത്രങ്ങളാകും കാണുക.

താരത്തിന്റെ ജീവിതശൈലി പലപ്പോഴും ആരാധകർക്കിടയിലെ ചർച്ചാവിഷയമാണ്. സ്വപ്നതുല്യമായ ഫാം ഹൗസുകൾക്കും, ആഡംബരപൂർണമായ കാറുകൾക്കും, ആഡംബര വീടുകൾക്കും പുറമെ മുംബൈയിലെ ഫിലിം സിറ്റിയിലെ ബി​ഗ് ബോസിന്റെ സെറ്റിൽ സ്വകാര്യ ചാലറ്റ് (ഉല്ലാസകേന്ദ്രം) സ്വന്തമാക്കിയിരിക്കുകയാണ് താരമിപ്പോൾ.

മുതിർന്ന ആർട്ട് ഡയറക്ടറായ ഓമങ് കുമാറാണ് ഖാന്റെ ചാലറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. ബി​ഗ് ബോസ് ഹൗസിനുള്ളിലെ താരത്തിന്റെ സ്വകാര്യ കേന്ദ്രമായ ഇവിടം മെക്സിക്കൻ രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ഇവിടെ നിന്നായിരിക്കും താരം മത്സരാർഥികളെ വീക്ഷിക്കുക.

താരത്തിന്റെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്ന സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന ഈ ചാലറ്റ് ഹൗസിൽ വീക്കെൻഡ് കാ വാർ എപ്പിസോഡുകൾ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് ഖാന് വർക്കൗട്ടിനായി ജിമ്മും ഒരുക്കിയിട്ടുണ്ട്. അതിവിശാലമായ കിടപ്പുമുറികളാണ് ചാലറ്റിൽ ഒരുക്കിയിരിക്കുന്നത്. സ്വീകരണമുറിയിൽ ഖാന്റെ പേരും താരത്തിന്റെ ബ്ലോക്ബസ്റ്റർ ചിത്രങ്ങളുടെ പേരുകളും പ്രദർശിപ്പിച്ചിട്ടുണ്ട്.

പ്ലഷ് സോഫ സെറ്റും വലിയ സ്‌ക്രീൻ ടെലിവിഷനും ഉൾപ്പെടുന്ന ചാലറ്റ് ഹൗസിൽ മത്സരാർഥികൾക്കായി താരം പ്രത്യേക വിരുന്നും സംഘടിപ്പിക്കാറുണ്ട്. 

Tags:    
News Summary - Salman Khan's chalet at BigBoss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.