നിറങ്ങളിലൂടെ മഴപടരട്ടെ

മഴക്കാലം കഴിയുന്നതുവരെ വീട് ഒരുക്കിവെക്കല്‍ ഒരു പണിതന്നെയാണ്. കാര്‍പെറ്റും കര്‍ട്ടനും തൊട്ട് വാഡ്രോബിലെ വസ്ത്രങ്ങള്‍ വരെ നമ്മള്‍ മണ്‍സൂണിനനുസരിച്ച് മാറ്റിവെക്കും.
മഴ എല്ലാവരും ആസ്വദിക്കാറുണ്ടെങ്കിലും മഴക്കാലത്ത് വീട് വൃത്തികേടാകുന്നത് ആര്‍ക്കും ഇഷ്ടമല്ല. വേനല്‍ വിടവാങ്ങുന്ന സമയത്തു തന്നെ വീടിനെ മണ്‍സൂണ്‍ മേക്ക് ഓവറിലേക്ക് കൊണ്ടുവരണം. മഴക്കാലത്ത് എന്ത് മേക്ക് ഓവര്‍ എന്നു കരുതല്ളേ... നിങ്ങളുടെ ഇഷ്ടപ്പെട്ട ഇടത്തിന് എപ്പോഴും പുതുമ വേണം. വീടകങ്ങള്‍ ആകര്‍ഷണീയവും ഊര്‍ജം നിറക്കുന്നതുമാകണം. കണ്ണിനും മനസിനും ഇമ്പം നല്‍കുന്ന അകത്തളങ്ങളാക്കാന്‍ നിറം പകരുമ്പോള്‍ ശ്രദ്ധിച്ചാല്‍ മതി. കറുത്തു മൂടി കിടക്കുന്ന ആകാശവും കനത്ത മഴനൂല്‍ ജാലകങ്ങളും വീടകങ്ങളില്‍ ഇരുട്ടു നിറക്കുമ്പോള്‍ തളരിതമായ നിറങ്ങള്‍ നല്‍കി പ്രകാശം പരത്താം.
 
ഇന്‍റീരിയറില്‍ വെളിച്ചവും ഉന്മേഷവും നിറക്കുന്ന നിറങ്ങള്‍ വേണം മണ്‍സൂണ്‍ മേക്ക് ഓവറിലേക്ക് തെരഞ്ഞെടുക്കാന്‍.

  • പെയന്‍റിങ് ചെലവ് താരതമ്യേന കൂടുതലായതിനാല്‍ സീസണ്‍ അനുസരിച്ചുള്ള ഇന്‍റീരിയര്‍ ചെയ്ഞ്ചിന് നിറങ്ങള്‍ മാറ്റി പരീക്ഷിക്കുക എന്നത് പോക്കറ്റ് കാലിയാക്കും. എന്നാല്‍ ഇന്‍റീരിയറില്‍ മാറ്റം പ്രകടമാകുന്ന രീതിയില്‍ നിറങ്ങള്‍ മാറ്റാം. ലിവിങ്ങിന്‍റെ ഫോക്കല്‍ ഏരിയയില്‍ മറ്റു ചുമരുകളുടെ നിറത്തിന് കോണ്‍ട്രാസ്റ്റ് ആയതും എന്നാല്‍ ആകര്‍ഷവുമായ മറ്റൊരു നിറം നല്‍കാം. ഉദാഹരണത്തിന് ലിവിങ് റൂം ചുമരുകള്‍ ഇളം നീലനിറമുള്ളതാണെങ്കില്‍ ടിവി, ക്യൂരിയോ, ലൈറ്റ് എന്നിവ ഫോക്കസ് ചെയ്ത ചുമരില്‍ മഞ്ഞ നിറമോ പിങ്കോ നല്‍കാം. ഇത് അകത്തളത്തിന് പുതുമ നല്‍കും.
  • മഞ്ഞ, പിസ്ത ഗ്രീന്‍, ഒലീവ് ഗ്രീന്‍, ലെമണ്‍ യെല്ളോ, ഓറഞ്ച്, പിങ്ക്, സ്ക്ളെ ബ്ളൂ, പീസ് ഗ്രീന്‍ നിറങ്ങള്‍ മഴക്കാലത്തേക്ക് തെരഞ്ഞെടുക്കാം. നിറങ്ങളുടെ പരീക്ഷണം കര്‍ട്ടര്‍, കുഷ്യന്‍, അപ്ഹോള്‍സ്ട്രി എന്നിവയിലും കൊണ്ടുവരാം.
  • കര്‍ട്ടനാണെങ്കിലും ബ്ളെന്‍ഡാണെങ്കിലും ഇളം നിറമുള്ളവയാണ് ഉചിതം. മഴക്കാലത്ത് അന്തരീക്ഷം പൊതുവേ ഇരുണ്ട് നില്‍ക്കുന്നതിനാല്‍ കടുംനിറങ്ങളുള്ള കര്‍ട്ടനുകള്‍ അകത്തളത്തില്‍ കൂടുതല്‍ ഇരുട്ടു പരത്തും. ഒന്നില്‍ കൂടുതല്‍ ലെയറുകള്‍ കര്‍ട്ടനുകള്‍ മഴക്കാലത്ത് വേണ്ട
  • ഫര്‍ണിച്ചര്‍ കുഷ്യനുകള്‍ക്ക് വെള്ളനിറം വേണ്ട. കണ്ണിനിമ്പമുള്ള മറ്റ് ഇളം നിറങ്ങള്‍ തെരഞ്ഞെടുക്കാം. പിങ്ക് നിറമുള്ള നിങ്ങളുടെ മുറിയില്‍ പെയില്‍ ബ്ളൂ കുഷ്യനുകള്‍ ആകര്‍ഷകമാകും. നീല, പച്ച, ഇളം റോസ് നിറങ്ങള്‍ വേനല്‍ മൂഡിന് ചേര്‍ന്നതാണ്.
  • മഴക്കാലത്ത് കാര്‍പെറ്റുകളും റഗ്ഗുകളും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ചെളിയും വെള്ളവും അവയെ പെട്ടന്ന് ചീത്തയാക്കും. കൂടാതെ നനവ് തങ്ങിനിന്ന് ദുര്‍ഗന്ധമുണ്ടാകാനും സാധ്യതയുണ്ട്.
  • കിടപ്പുമുറിയിലും ആകര്‍ഷണീയമായ നിറങ്ങള്‍ നിറക്കാം.  മുറിയുടെ തീം മണ്‍സൂണിലേക്ക് മാറ്റി ബെഡ് ഷീറ്റ്, ബ്ളാന്‍ങ്കറ്റ്, ക്വില്‍ട്ട്, കുഷ്വനുകള്‍ എന്നിവക്ക് പകിട്ടുള്ള നിറം തന്നെ പകരാം.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.