ഇരുനില വീടുകളുടെ നിർമ്മാണത്തിലെ ഏറ്റവും പണച്ചിലവുള്ള വില്ലനാണ് സ്റ്റെയർ കേസുകൾ. സ്റ്റെയർ അതിലെ സോളിഡ് കോൺക് രീറ്റ് , ടൈലുകൾ ഹാൻഡ് റെയിൽസ്, സ്റ്റെയർ കേസ് സ്പേസ്, ആ സ്പേസ് മനോഹരമാക്കാനുള്ള ചെലവ് തുടങ്ങി സ്റ്റെയറിന് ഏകദേശം നാലോ അഞ്ചോ ലക്ഷം രൂപ മുടക്കുന്നവരുണ്ട്.
നിലവിൽ നിർമ്മിക്കുന്നത് ഒരു നില വീട് ആണെങ്കിൽ കൂടി, ഭാവ ിയിൽ ഉയരാൻ പോകുന്ന രണ്ടാംനിലക്ക് വേണ്ടി ഇപ്പോഴെ സ്റ്റെയർ കേസും സ്റ്റെയർ കേസ് ഏരിയയും നിർമ്മിച്ച് ലക്ഷങ്ങ ൾ പാഴാക്കുന്നവർക്ക് പരീക്ഷിക്കാവുന്ന നൂതന സങ്കേതിക വിദ്യയാണ് ഹോം എലിവേറ്റേഴ്സ് അതായത് കുഞ്ഞൻ ലിഫ്റ്റ്.
സാധാരണ ലിഫ്റ്റുകളുടേതുപോലെ എലിവേറ്റർ പിറ്റോ സൈഡ് വാളുകളോ ഹോം എലിവേറ്ററിന് ആവശ്യമില്ല. എലിവേറ്റർ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് പ്രത്യേക മുറിയോ കുഞ്ഞൻ എലിവേറ്ററിനായി പ്രത്യേക വൈദ്യുതി ലൈൻ കണക്ഷനും ആവശ്യമില്ല. സാധാരണ വീടുകളിലേക്കുള്ള കണക്ഷനിൽ പ്രവർത്തിക്കുന്ന ഇത്തരം എലിവേറ്ററുകൾക്ക് സ്റ്റെയർ കേസിെൻറ മൂന്നിലൊന്ന് സ്ഥവും നൽകിയാൽ മതിയാകും. അമിത വൈദ്യുതി ഉപഭോഗമുണ്ടാകുമെന്ന പേടിയും വേണ്ട.
പാശ്ചാത്യരാജ്യങ്ങളിൽ ഹോം എലിവേറ്ററുകൾ എന്നേ ഇടംപിടിച്ചു കഴിഞ്ഞു. കേരളത്തിലും വീട്ടിനുള്ളിൽ എലിവേറ്റർ സൗകര്യം ഉൾപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.
ഒറ്റനില വീട് പിന്നീട് ഇരുനിലയാക്കുേമ്പാഴും എലിവേറ്റർ കൂട്ടിച്ചേർക്കാവുന്നതാണ്. രണ്ടാം നില നിർമിക്കുന്ന സമയത്ത് ചതുരാകൃതിയിൽ കോൺക്രീറ്റ് കട്ട് ചെയ്ത് ഹോം എലിവേറ്റേർ കൂട്ടിച്ചേർക്കാം. നിലവിൽ അഞ്ചു ലക്ഷം രൂപയോളമാണ് ഇരുനിലകെട്ടിടത്തിനുള്ള എലിവേറ്ററിന് ചെലവുവരുന്നത്. ഭാവിയിൽ ഒന്നോ രണ്ടോ ലക്ഷം രൂപക്ക് കുഞ്ഞൻ ലിഫ്റ്റുകൾ വീടകങ്ങളിൽ സ്ഥാനം പിടിക്കും.
പ്രസൂൻ സുഗതൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ
കോട്ടയം 9946419596
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.