മൂന്നു കിടപ്പുമുറികളും അത്യാവശ്യ സൗകര്യങ്ങളും ഉൾപ്പെടുത്തിയ ചെലവ് കുറഞ്ഞ വീട് വേണമെന്നായിരുന്നു ജോബി ജോസിന്‍റെ ആവശ്യം. തൃശൂർ ജില്ലയിലെ പുത്തൻഞ്ചിറയില്‍ പതിനൊന്നര സെന്‍റ് നീളൻ ആകൃതിയുള്ള പ്ലോട്ടിൽ കുറഞ്ഞ സമയം കൊണ്ട് സമകാലിക ശൈലിയിൽ തന്നെ അദ്ദേഹം വീടൊരുക്കി.
വീടിന്‍റെ പ്ലാൻ കൃത്യമായ രീതിയിൽ ഒരുക്കിയത് കൊണ്ട് ഒരു ഭാഗവും വെറുതെ കളയാതെ 1,510 ചതുരശ്രയടി വിസ്തീർണത്തിലാണ് വീട് ഒരുക്കിയത്. കാർപോർച്ച്, സിറ്റ് ഔട്ട്, ലിവിങ് ഏരിയ, ഡൈനിങ് സ്പേസ്, പ്രാർഥനാ മുറി, മൂന്ന് കിടപ്പുമുറികൾ, മൂന്ന് അറ്റാച്ഡ് ടോയ്ലറ്റ്, വാഷ് ഏരിയ, അടുക്കള, വർക്ക് ഏരിയ എന്നീ സൗകര്യങ്ങളാണ് ഉൾപ്പെടുത്തിയത്. ലിവിങ് & ഡൈനിങ് ഏരിയ എൽ ആകൃതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് അകത്തളത്ത് വിശാലത തോന്നിപ്പിക്കുന്നതിന് പ്രധാന കാരണം ആയി.
ലിവിങ് റൂമിന്റെ ഒരു ഭാഗം ടി.വി യൂനിറ്റ് നൽകാൻ ചുമർ ഹൈലൈറ്റ് ചെയ്ത് നിഷേ സ്പേസും ടെക്സ്ചർ പെയിന്‍റ് നൽകുകയും ചെയ്തു. കൂടാതെ ജിപ്സം സീലിങ്ങും ഫാൻസി ലൈറ്റും നൽകിയത് ലിവിങ് റൂമിനെ കൂടുതൽ മനോഹരമാക്കി.
ലിവിങ് & ഡൈനിങ്ങിന്‍റെ ഇടയിലുള്ള ഭാഗത്ത് ഭിത്തിയിലാണ് പ്രയർ യൂണിറ്റ് കൊടുത്തത്. ഡൈനിങ് സ്പേസിൽ സീലിങ്ങിന്‍റെ ഇരുവശത്തുമായി പർഗോള നൽകിയത് കൂടുതൽ വെളിച്ചം വീട്ടിനകത്തേക്ക് വരാൻ സഹായകമായി.
ഡൈനിങ് & പ്രയർ ഏരിയയിലും ജിപ്സം സീലിങ്ങും ഫാൻസി ലൈറ്റും നൽകി. ഡൈനിങ് ഹാളിൽ കോക്കറി ഷെൽഫും അടുക്കളയിലേക്ക് ഒാപണിങ്ങും നൽകി. അതോടൊപ്പം ബ്രേക്ക് ഫാസ്റ്റ് ടേബിൾ നൽകിയത് വേറിട്ട ഭംഗി നൽകുന്നുവെന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്.
കിടപ്പുമുറികളെല്ലാം ഇളംനിറം ആണ് നൽകിയിരിക്കുന്നത്. കൂടാതെ മൂന്ന് കിടപ്പുമുറികളിലും ഓരോ ഭിത്തി ഹൈലൈറ്റ് ചെയ്ത് കബോർഡ് സ്പേസും നൽകി ബെഡ്റൂമുകൾ മനോഹരമാക്കി. അടുക്കളയിൽ കബോർഡുകൾ നൽകി മാക്സിമം സ്റ്റോറേജ് സ്പേസ് നൽകി. കബോർഡുകൾക്കും ഇളംനിറമാണ് ഉപയോഗിച്ചത്. അകത്തളത്തിൽ നിലത്ത് വെർടിഫൈഡ് ടൈലുകൾ ആണ് ഉപയോഗിച്ചത്.
എക്സീറ്റിയറിന്‍റെ ഭംഗിക്കായി സിറ്റൗട്ടിൽ തേക്ക് മരം കൊണ്ട് പാനലിങ് പതിച്ച ഭിത്തിയും, ക്ലാഡിങ് പതിച്ച ഷോ വാളും, പർഗോളയും നൽകിയിട്ടുണ്ട്. സിറ്റൗട്ടിൽ ഗ്രാനൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. വീടിന് വേണ്ട എല്ലാ വാതിലുകളും ജനലകളും തേക്ക് ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. കുറഞ്ഞ ചെലവിൽ മനോഹര രീതിയിൽ വീട് പണി കഴിപ്പിച്ചത് എൻ.ആർ അസോസിയേറ്റ്സിന്റെ കരവിരുതാണെന്ന് വീട്ടുടമസ്ഥൻ തറപ്പിച്ച് പറയുന്നു.
Location: പുത്തൻചിറ
Area: 1510 സ്ക്വ.ഫീറ്റ്
Plot: 11.5 സെന്‍റ്
Owner: ജോബി ജോസ്
Architect& Construction: NR Associates
Email: nrassociatesnr@gmail.com
Phone: 9961990023, 9961990003.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.