മനാമ: ബഹ്റൈന്‍ അയ്യപ്പ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മനാമ ടി.എച്ച്.എം.സി ഹാളില്‍ മകരവിളക്ക് മഹോത്സവം ആഘോഷിക്കുന്നു. ജനുവരി 14 ന് വൈകീട്ട് ആറു മണിക്ക് പ്രാഥമിക പൂജകളോടെ ചടങ്ങുകള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
തുടര്‍ന്ന് അയ്യപ്പ സ്തോത്രത്തിനുശേഷം പ്രമുഖ സംഗീതജ്ഞന് അരവിന്ദ് ചൂഡാമണി നയിക്കുന്ന ഭജനാമൃതം നടക്കും.സജി അനന്തനാരായണന്‍, കെ.ആര്. കൈലാസനാഥന് എന്നിവര്‍ കൂടെ പാടും. എം.ആര്. രാമചന്ദ്രന് (ഹാര്‍മോണിയം), സി.എസ്. രാമചന്ദ്രന് (മൃദംഗം) എന്നിവര്‍ പക്കമേളത്തില്‍ അകമ്പടി സേവിക്കും. 9.30ന് ആരതിക്കുശേഷം മഹാപ്രസാദവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 39848590, 39094296 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.