മനാമ: ലോകത്തിലെ ഏറ്റവും ശക്തമായ കറൻസികളിൽ ഒന്നായി ബഹ്റൈൻ ദീനാറും. യു.എസ് സാമ്പത്തിക വെബ്സൈറ്റിന്റെ റിപ്പോർട്ട് അനുസരിച്ച് കുവൈത്ത് ദീനാറിനുശേഷം രണ്ടാമതാണ് ബഹ്റൈൻ ദീനാർ. 2025 ജനുവരിയിലെ കണക്കനുസരിച്ചാണിത്. ബഹ്റൈൻ ദീനാറിന് 2.65 ഡോളർ ഇപ്പോൾ മൂല്യമുണ്ട്.
കഴിഞ്ഞ ഒരു വർഷം 2.54 ഡോളറിനും 2.65നും ഇടയിലാണ് ബഹ്റൈൻ ദീനാറിന്റെ മൂല്യം രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു വർഷമായി ബി.ഡി സ്ഥിരത പുലർത്തുന്നതായി ഇത് വ്യക്തമാക്കുന്നു. കറൻസിയുടെ മൂല്യത്തിലെ ഘടകങ്ങളിൽ അതിന്റെ വിതരണം, പലിശ നിരക്കുകൾ, പണപ്പെരുപ്പം എന്നിവ ഉൾപ്പെടുന്നു. രാഷ്ട്രീയ സ്ഥിരത ബി.ഡിയുടെ മൂല്യം സ്ഥിരത പുലർത്താൻ മറ്റൊരു കാരണമാണ്. വിദേശ നിക്ഷേപത്തിൽ ബഹ്റൈനിൽ വളർച്ചയുണ്ട്.
സ്ഥിരതയാർന്ന വിപണി നിക്ഷേപകരെ ഇങ്ങോട്ടാകർഷിക്കുന്നുണ്ട്. പ്രകൃതിവിഭവ സമ്പത്ത്, രാജ്യത്തിന്റെ സെൻട്രൽ ബാങ്കിന്റെ പണനയങ്ങൾ എന്നിവ വിനിമയ നിരക്കിനെ നേരിട്ട് സ്വാധീനിക്കുമെന്ന് ഇൻവെസ്റ്റോപീഡിയ വെബ്സൈറ്റ് വ്യക്തമാകുന്നു. എണ്ണവ്യവസായത്തോടൊപ്പം ബാങ്കിങ്, ഫിനാൻസ്, ടൂറിസം എന്നിവയിൽ കാര്യമായ സാമ്പത്തിക പ്രവർത്തനങ്ങളുള്ള ബഹ്റൈനിന്റെ സമ്പദ്വ്യവസ്ഥ പട്ടികയിലെ മറ്റുചില രാജ്യങ്ങളെ അപേക്ഷിച്ച് വൈവിധ്യപൂർണമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.