മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്റർ സ്പോർട്സ് വിങ്ങും സൈറൊ അക്കാദമിയും ചേർന്ന് സിഞ്ച് അൽ അഹ്ലി ക്ലബിൽ ആറു വയസ്സിനും 15 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഫുട്ബാൾ ട്രെയിനിങ് ക്യാമ്പ് സീസൺ 3 ബഹ്റൈൻ ദേശീയ ക്രിക്കറ്റ് ടീമിലെ മലയാളിതാരം മുഹമ്മദ് ബാസിൽ ഉദ്ഘാടനം ചെയ്യും. ജനുവരി 17മുതൽ ഫെബ്രുവരി ഏഴുവരെ എല്ലാ വെള്ളിയാഴ്ചകളിലും രാത്രി എട്ടുമുതൽ 10 വരെ ആയിരിക്കും ട്രെയിനിങ് ക്യാമ്പ് എന്ന് സംഘാടകർ അറിയിച്ചു.
കഴിഞ്ഞദിവസം ഇസ്ലാഹി സെന്ററിൽ ചേർന്ന സംഘാടകസമിതി ക്യാമ്പ് ഒരുക്കങ്ങൾ വിലയിരുത്തി. യോഗത്തിൽ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി, ജനറൽ സെക്രട്ടറി നൂറുദ്ദീൻ ഷാഫി എന്നിവർക്കുപുറമെ സംഘാടകസമിതി കൺവീനർ സഫീർ കെ.കെ, മുംനാസ്, ബിനോയ്, ഫൈസൽ, മനാഫ്, സിറാജ് എൻ, ജൻസീർ, ഫാസിൽ, ഷാജഹാൻ, അസ്ഹർ, ആഷിഖ്, നാഫി, നൗഷാദ്, സാബിർ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 34046624, 39006171, 33951221 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഇസ്ലാഹി സെന്റർ സ്പോർട്സ് വിങ് കൺവീനർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.