മനാമ: ബഹ്റൈനിൽ വീണ് പരിക്കേറ്റ് മരിച്ച കൊല്ലം തലങ്കിരി ചർച്ച് റോഡിലെ ‘ലയ്ന’യിൽ സുകു നടരാജെൻറ മൃതദേഹം ഇന്നലെ രാത്രി നാട്ടിലെത്തിച്ചു. അതേസമയം കഴിഞ്ഞ എട്ട് വർഷമായി സുകുവിനെ കാത്തിരുന്ന അമ്മ ലളിത (85) കഴിഞ്ഞ ദിവസം മരിച്ചു.
മകനെ അവസാനമായി കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ലളിതയെ കഴിഞ്ഞ ബുധനാഴ്ച പക്ഷാഘാതവും ഹൃദയാഘാതവും സംഭവിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സുകു മരിച്ച കാര്യം ബന്ധുക്കൾ അമ്മയെ അറിയിച്ചിരുന്നില്ല. മെയ് 23 ന് ബഹ്റൈനിൽ മരിച്ച സുകുവിെൻറ മൃതദേഹം നടപടി ക്രമങ്ങൾക്കുശേഷമാണ് ഇന്നലെ രാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്.
തുടർന്ന് ലളിതയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കൊല്ലം ബെൻസിയർ ആശുപത്രിയിലെ മോർച്ചറിയിലേക്ക് കൊണ്ടുപോയി. രണ്ടുപേരുടെയും മൃതദേഹങ്ങൾ ഒരുമിച്ച് ഇന്ന് പോളയത്തോട് ശ്ശാനത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
ദീർഘകാലമായി പ്രവാസജീവിതം നയിച്ച സുകു (56) ആദ്യകാലത്ത് സ്വന്തമായി എ.സി റിപ്പയറിങ് ഷോപ്പ് നടത്തിയിരുന്ന ു. മൂന്ന് പതിറ്റാണ്ടോളമായി ബഹ്റൈനിലുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് നാട്ടിൽ പോയി വിവാഹം കഴിക്കുകയും തുടർന്ന് വിവാഹ മോചനം നേടുകയും ചെയ്തു.
ഇതിനുേശഷം ഭാര്യ മറ്റൊരു വിവാഹം കഴിച്ചു. കുടുംബ ജീവിതത്തിെൻറ താളം തെറ്റിയതോടെ മനോനിലയിൽ മാറ്റം വന്ന സുകുവിന് ജോലിയിലെ ശ്രദ്ധയും നഷ്ടപ്പെടുകയായിരുന്നു. ഇതിനിടെ സ്വന്തം ഷോപ്പും നഷ്ടമായി. തുടർന്ന് ഡ്രൈവർ ജോലി ചെയ്തു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തോളമായി ഒരു േജാലിക്കും പോകാതായി. ഏഴ് മാസത്തോളമായി താമസിക്കാൻ മുറിയില്ലാതെ പാർക്ക് ചെയ്ത വാഹനങ്ങളും മറ്റ് പൊതുസ്ഥലങ്ങളും ആശ്രയിക്കുകയായിരുന്നു.
അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഇയ്യാൾക്ക് സുഹൃത്തുക്കളാണ് പലപ്പോഴും ഭക്ഷണം വാങ്ങി കൊടുത്തിരുന്നത്. രാത്രി ഉറങ്ങുന്നത് പാർക്ക് ചെയ്ത തുറസായ വാഹനങ്ങൾക്കുള്ളിലായിരുന്നു രാത്രി ഉറങ്ങുന്നത്. കഴിഞ്ഞ മെയ് 19 ന് രാത്രി കുവൈത്ത് റോഡിലുള്ള പിക്ക് അപ്പ് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്ക് പോകുേമ്പാൾ തെന്നി വീണ് പരിക്കേൽക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായി ഇയ്യാളെ ദൃക്സാക്ഷികൾ വിവരം അറിയിച്ചതിനെ തുടർന്ന് ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയും മെയ് 23 ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് മരണപ്പെടുകയുമായിരുന്നു. സുകുവിെൻറ കൊല്ലത്തുള്ള വസതി ബഹ്റൈനിലെ സാമൂഹിക പ്രവർത്തകനായ സിയാദ് ഏഴംകുളം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.