‘ദി​നേ​ശ് കു​റ്റി​യി​ൽ ജി.​സി.​സി റേ​ഡി​യോ നാ​ട​ക മ​ത്സ​രം’ സം​ഘ​ടി​പ്പി​ക്കു​ന്നു

 മ​നാ​മ: ബ​ഹ്‌​റൈ​ൻ മ​ല​യാ​ളി ഫോ​റ​ത്തി​ന്റെ (ബി.​എം.​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ദി​നേ​ശ് കു​റ്റി​യി​ൽ ജി.​സി.​സി റേ​ഡി​യോ നാ​ട​ക മ​ത്സ​രം’ സം​ഘ​ടി​പ്പി​ക്കു​ന്നു.ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ട​ൻ നി​യാ​സ്, ബി.​എം.​എ​ഫ് പ്ര​സി​ഡ​ന്റ് ബാ​ബു കു​ഞ്ഞി​രാ​മ​ന് ആ​ദ്യ​പ്ര​തി ന​ൽ​കി മ​ത്സ​ര​ത്തി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ 31ന് ​മ​ര​ണ​പ്പെ​ട്ട, ബ​ഹ്‌​റൈ​നി​ലെ അ​റി​യ​പ്പെ​ടു​ന്ന നാ​ട​ക പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ദി​നേ​ശ് കു​റ്റി​യി​ലി​നു​ള്ള സ​മ​ർ​പ്പ​ണ​മാ​യാ​ണ് ജി.​സി.​സി ത​ല​ത്തി​ൽ റേ​ഡി​യോ ശ​ബ്ദ​നാ​ട​ക മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

റേ​ഡി​യോ രം​ഗ്, മീ​ഡി​യ രം​ഗ് എ​ന്നീ ശ​ബ്ദ, ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ഇ​ന്റ​ർ​നെ​റ്റ് ഡി​ജി​റ്റ​ൽ റേ​ഡി​യോ​യി​ലൂ​ടെ​യും പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന വി​ധ​ത്തി​ലാ​ണ് റേ​ഡി​യോ നാ​ട​കം ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് ബി.​എം.​എ​ഫ് പ്ര​സി​ഡ​ന്റ് ബാ​ബു കു​ഞ്ഞി​രാ​മ​ൻ, സെ​ക്ര​ട്ട​റി ദീ​പ ജ​യ​ച​ന്ദ്ര​ൻ, നാ​ട​ക​ത്തി​ന്റെ കോ​ഓ​ഡി​നേ​റ്റ​ർ ജ​യേ​ഷ് താ​ന്നി​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.മീ​ഡി​യ രം​ഗ് ഡ​യ​റ​ക്ട​ർ​മാ​രാ​യ രാ​ജീ​വ് വെ​ള്ളി​ക്കോ​ത്ത്, അ​നി​ൽ കു​മാ​ർ, ബി.​എം.​എ​ഫ് പ്ര​തി​നി​ധി​ക​ളാ​യ ഗ​ണേ​ഷ് ന​മ്പൂ​തി​രി, വി​നോ​ദ് ആ​റ്റി​ങ്ങ​ൽ, ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ എ​ന്നി​വ​ർ പോ​സ്റ്റ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. സം​ഘ​ട​ന​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും നാ​ട​ക​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ bahrainmalayaliforum@gmail.com എ​ന്ന മെ​യി​ൽ വി​ലാ​സ​ത്തി​ൽ നാ​ട​ക​ത്തി​ന്റെ വി​ഷ​യ​വും സം​ക്ഷി​പ്ത രൂ​പ​വും അ​യ​ക്ക​ണം. അം​ഗീ​ക​രി​ക്കു​ന്ന നാ​ട​ക​ങ്ങ​ൾ റെ​ക്കോ​ഡ് ചെ​യ്ത് മ​ത്സ​ര​ത്തി​ന് അ​യ​ക്ക​ണം.

2023 ജ​നു​വ​രി 25 മു​ത​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന നാ​ട​ക മ​ത്സ​ര​ത്തി​ലേ​ക്ക് സ്ക്രി​പ്റ്റു​ക​ൾ അ​യ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 31 ആ​ണ്.മ​ത്സ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന നാ​ട​ക​ങ്ങ​ളു​ടെ എ​ൻ​ട്രി ജ​നു​വ​രി 15ന് ​ല​ഭി​ക്ക​ണം.മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജ​യേ​ഷ് താ​ന്നി​ക്ക​ൽ 38424538, വി​നോ​ദ് ആ​റ്റി​ങ്ങ​ൽ 38780 289, ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ 387271531, നാ​സ​ർ മു​തു​കാ​ട് 38249320 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - GCC Radio Drama Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.