മനാമ: അന്താരാഷ്ട്ര യോഗ ദിനാചരണ ഭാഗമായി മുഹറഖ് മലയാളി സമാജം ആർട്ട് ഓഫ് ലിവിങ് ബഹ്റൈനുമായി സഹകരിച്ചു യോഗ സെഷൻ സംഘടിപ്പിച്ചു. മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ നടന്ന പരിപാടിക്ക് പ്രസിഡന്റ് അനസ് റഹിം അധ്യക്ഷത വഹിച്ചു. ആർട്ട് ഓഫ് ലിവിങ് യോഗാധ്യാപകരായ അജീത് നമ്പ്യാരും, ഷീജ അജീതും പരിശീലനം നൽകി. യോഗാസനം, പ്രാണായാമ മെഡിറ്റേഷനും ഉൾപ്പെട്ട സെഷനിൽ നിരവധി പേർ പങ്കെടുത്തു. ആർട്ട് ഓഫ് ലിവിങ് ബഹ്റൈൻ ചാപ്റ്റർ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു യോഗാപരിശീലനം സംഘടിപ്പിച്ചത്. എം.എം.എസ് സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ സ്വാഗതവും, ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.