ബഹ്റൈൻ വ്യോമസേന ആസ്ഥാനം സന്ദർശിക്കാനെത്തിയ ഹമദ് രാജാവ്
മനാമ: ബഹ്റൈൻ വ്യോമസേന (ആർ.ബി.എ.എഫ്) ആസ്ഥാനം സന്ദർശിച്ച് സായുധ സേനയുടെ സുപ്രീം കമാൻഡർ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ഇസ വ്യോമതാവളത്തിലെത്തിയ അദ്ദേഹത്തെ ബഹ്റൈൻ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ സ്വീകരിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സന്ദർശന വേളയിൽ ആർ.ബി.എ.എഫിന്റെ തയാറെടുപ്പുകളെയും വൈദഗ്ധ്യത്തെയും ഹമദ് രാജാവ് പ്രശംസിക്കുകയും സമർപ്പണബോധത്തിന് നന്ദി അറിയിക്കുകയും ചെയ്തു. പുതുതായി വാങ്ങിയ നൂതന യുദ്ധവിമാനങ്ങൾ പരിശോധിച്ചാണ് രാജാവ് സന്ദർശനം ആരംഭിച്ചത്.
തുടർന്ന്, അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് സേനയെ കൂടുതൽ നവീകരിക്കാനുള്ള നിലവിലെ പദ്ധതികൾ ആർ.ബി.എ.എഫ് കമാൻഡർ ഹമദ് രാജാവിനോട് വിശദീകരിച്ചു. ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ തിയാബ് ബിൻ സഖർ അൽ നുഐമി, ആർ.ബി.എഎ.ഫ് കമാൻഡർ എയർ വൈസ് മാർഷൽ ശൈഖ് ഹമദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ രാജാവിനെ സ്വീകരിക്കാനെത്തിയിരുന്നു. രാജ്യത്തിന്റെ പുരോഗതിക്കായും ജനങ്ങളുടെ സുരക്ഷക്കായും പ്രവർത്തിക്കുന്ന ബി.ഡി.എഫ് യൂനിറ്റുകളിലെ ഉദ്യോഗസ്ഥരെയും ഹമദ് രാജാവ് പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.