മനാമ: കോവിഡ് മഹാമാരിയുടെയും ലോക്ഡൗണിെൻറയും പശ്ചാത്തലത്തിൽ ജോലിയില്ലാതെ പ്രയാസമനുഭവിക്കുന്നവർക്ക് പ്രതിഭ മുഹറഖ് യൂനിറ്റ് നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകൾ ഇൻസ്പയറിങ് കൺസ്ട്രക്ഷൻ ഉടമ എം.കെ. ശശിയിൽ നിന്ന് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ സ്വീകരിച്ചു. പ്രതിഭ മുഹറഖ് യൂനിറ്റ് സെക്രട്ടറി ബിനു കരുണാകരന് അദ്ദേഹം കിറ്റുകൾ കൈമാറി.
മംഗള കറിപൗഡറും നൈസ് ലാൻഡ് കോൾഡ് സ്റ്റോറും കിറ്റ് ശേഖരണത്തിൽ സംഭാവന നൽകി. ചടങ്ങിൽ പ്രതിഭ രക്ഷാധികാരി പി. ശ്രീജിത്ത്, മുഹറഖ് മേഖല സെക്രട്ടറി എൻ.കെ അശോകൻ, മേഖല ട്രഷറർ മനോജ് മാഹി, പ്രതിഭ ഹെൽപ്ലൈൻ കൺവീനർ നൗഷാദ് പൂനൂർ, മുഹറഖ് മെംബർഷിപ് സെക്രട്ടറി സുലേഷ് എന്നിവർ പങ്കെടുത്തു. തുടർന്ന് മുഹറഖ് ഏരിയയിലെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.