മനാമ: വോട്ടിങ് പ്രായം 20 ൽ നിന്ന് 18 ആയി കുറക്കുന്നതിനുള്ള നിർദേശം താൽക്കാലികമായി നിർത്തിവെക്കാൻ സാധ്യത. ഈ വിഷയത്തിൽ അഞ്ച് അംഗങ്ങൾ മുന്നോട്ടുവെച്ച അനിശ്ചിതകാല സസ്പെൻഷൻ അഭ്യർഥനയിൽ ഞായറാഴ്ച് ശൂറ കൗൺസിൽ വോട്ട് ചെയ്യും. നിയമനിർമാണ, നിയമകാര്യ കമ്മിറ്റി ചെയർവുമൺ ദലാൽ അൽ സായിദാണ് ഈ നീക്കത്തിന് നേതൃത്വം നൽകുന്നത്.
2026 ലെ പാർലമെന്റ്, മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാഷ്ട്രീയ അവകാശ നിയമം, മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് നിയമം, മുനിസിപ്പൽ നിയമം എന്നിവയിൽ ഭേദഗതി വരുത്തി യുവജനങ്ങൾക്കും വോട്ടവകാശം നൽകാനുള്ള ശ്രമമാണ് ഇപ്പോൾ താൽക്കാലികമായി തടസ്സപ്പെടാൻ സാധ്യതയുള്ളത്. 2002 ലെ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിന് മുമ്പ് 2006ൽ ശൂറ കൗൺസിലിന്റെ ശ്രമഫലമായി വോട്ടിങ് പ്രായം 21ൽ നിന്ന് 20 ആയി കുറച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.