കെ.​സി.​എ​യി​ലെ​ത്തി​യ മ​ത​നേ​താ​ക്ക​ളെ സ്വീ​ക​രി​ച്ച​പ്പോ​ൾ

മ​ത നേ​താ​ക്ക​ൾ കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു

മ​നാ​മ: ഗു​രു​ദേ​വ സോ​ഷ്യ​ല്‍ സൊ​സൈ​റ്റി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് ബ​ഹ്‌​റൈ​നി​ല്‍ എ​ത്തി​യ ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ശ്രീ​നാ​രാ​യ​ണ ധ​ര്‍മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് സ​ച്ചി​ദാ​ന​ന്ദ സ്വാ​മി​ക​ള്‍, ശ്രീ​നാ​രാ​യ​ണ ധ​ര്‍മ​സം​ഘം ട്ര​സ്റ്റ് പ്ര​തി​നി​ധി സ്വാ​മി ഋ​തം​ബ​രാ​ന​ന്ദ എ​ന്നി​വ​ര്‍ പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ന്‍ ജേ​താ​വ് കെ.​ജി. ബാ​ബു​രാ​ജ​നോ​ടൊ​പ്പം കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ സ​ന്ദ​ര്‍ശി​ച്ചു.

2024 ന​വം​ബ​ര്‍ 30ന് ​റോ​മി​ല്‍ ശ്രീ​നാ​രാ​യ​ണ ധ​ര്‍മ സം​ഘം ട്ര​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന ലോ​ക സ​ര്‍വ​മ​ത സ​മ്മേ​ള​ന​ത്തി​ന്റെ പ്ര​തീ​ക​മാ​യി കെ.​സി.​എ​യി​ല്‍ ഇ​ങ്ങ​നെ​യൊ​രു വേ​ദി​യൊ​രു​ക്ക​ന്‍ ത​യാ​റാ​യ​ത് മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് വി​ശി​ഷ്ടാ​തി​ഥി​ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ത നേ​താ​ക്ക​ളെ കെ.​സി.​എ പ്ര​സി​ഡ​ന്റ് ജെ​യിം​സ് ജോ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും സ്വീ​ക​രി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി സ്വാ​ഗ​തം പ​റ​ഞ്ഞു.

ന​വം​ബ​ര്‍ 30ന് ​വ​ത്തി​ക്കാ​നി​ല്‍ ന​ട​ക്കു​ന്ന മ​ത സൗ​ഹാ​ര്‍ദ സ​മ്മേ​ള​ന​ത്തി​ന് ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ആ​ശം​സ​ക​ങ്ങ​ള്‍ നേ​ർ​ന്നു. എ​ല്ലാ മ​ത​ങ്ങ​ളു​ടെ​യും സാ​രം ഒ​ന്നാ​ണെ​ന്നും എ​ല്ലാ മ​നു​ഷ്യ​രും സ​ഹ​വ​ര്‍ത്തി​ത്ത​ത്തോ​ടെ ജീ​വി​ക്ക​ണ​മെ​ന്നും ശ്രീ​നാ​രാ​യ​ണ ധ​ര്‍മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് ബ്ര​ഹ്മ​ശ്രീ സ​ച്ചി​ദാ​ന​ന്ദ സ്വാ​മി​ക​ള്‍ പ​റ​ഞ്ഞു.

റോ​മി​ല്‍ ന​ട​ക്കു​ന്ന ലോ​ക സ​ര്‍വ​മ​ത സ​മ്മേ​ള​ന​ത്തി​ല്‍ കെ.​സി.​എ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ച​തി​ല്‍ കെ.​ജി. ബാ​ബു​രാ​ജ​ന്‍ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. കെ.​സി.​എ വൈ​സ് പ്ര​സി​ഡ​ന്റ് ലി​യോ ജോ​സ​ഫ്, ട്ര​ഷ​റ​ര്‍ നി​ക്‌​സ​ണ്‍ വ​ര്‍ഗീ​സ്, സ്പോ​ര്‍ട്‌​സ് സെ​ക്ര​ട്ട​റി സോ​വി​ച്ച​ന്‍ ചേ​ന്നാ​ട്ടു​ശ്ശേ​രി, എ​ന്റ​ര്‍ടൈ​ന്‍മെ​ന്റ് സെ​ക്ര​ട്ട​റി ജി​യോ ജോ​യ്, ലോ​ഞ്ച് സെ​ക്ര​ട്ട​റി ജി​ന്‍സ് ജോ​സ​ഫ്, കോ​ര്‍ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ അ​രു​ള്‍ദാ​സ് തോ​മ​സ്, കെ.​സി.​എ മു​ന്‍ പ്ര​സി​ഡ​ന്റ് എ​ബ്ര​ഹാം ജോ​ണ്‍, കെ.​സി.​എ അം​ഗ​ങ്ങ​ൾ, കു​ടും​ബാം​ഗ​ങ്ങ​ൾ, ലേ​ഡീ​സ് വി​ങ് അം​ഗ​ങ്ങ​ൾ യു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Religious leaders visit Kerala Catholic Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.