പ്രതീകാത്മക ചിത്രം
മനാമ: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കടകളെ ലക്ഷ്യമിട്ട് മോഷണം നടത്തിയിരുന്ന രണ്ടുപേർ പിടിയിൽ. 21 ഉം 29ഉം വയസ്സുള്ള പ്രതികളെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. മോഷണം സംബന്ധിച്ച റിപ്പോർട്ട് കിട്ടിയതുമുതൽ സംഘം അന്വേഷണം ആരംഭിച്ചിരുന്നു.
പഴുതടച്ചുള്ള അന്വേഷണവും രഹസ്യവിവര ശേഖരണങ്ങളിലൂടെയും ഉദ്യോഗസ്ഥർ പ്രതികളെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. പ്രതികൾക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണ്. പ്രതികളെ പബ്ലിക് പ്രോ സിക്യൂഷന് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.