അ​ണ്ട​ർ 21 ലോ​ക വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ബ​ൾ​ഗേ​റി​യ​യെ നേ​രി​ടു​ന്ന ഇ​ന്ത്യ​ൻ ടീം

(​വെ​ള്ള ജ​ഴ്സി)

അ​ണ്ട​ർ 21 ലോ​ക വോ​ളി​ബാ​ൾ; ഇ​ന്ത്യ​ക്ക് വീ​ണ്ടും തോ​ൽ​വി

മ​നാ​മ: അ​ണ്ട​ർ 21 പു​രു​ഷ​ന്മാ​രു​ടെ ലോ​ക വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ഇ​ന്ത്യ​ക്ക് തോ​ൽ​വി. ക​രു​ത്ത​രാ​യ ബ​ൾ​ഗേ​റി​യ​യാ​ണ് ഇ​ന്ത്യ​യെ (3-1) തോ​ൽ​പി​ച്ച​ത്. 19-25, 25 -21, 26 -28, 15 -25. എ​ല്ലാ ക​ളി​ക്കാ​രും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യെ​ങ്കി​ലും ചെ​റി​യ പി​ഴ​വു​ക​ൾ പ​രാ​ജ​യ കാ​ര​ണ​മാ​കു​ക​യാ​യി​രു​ന്നു. ഇ​ന്ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് ഇ​ന്ത്യ കാ​ന​ഡ​യെ നേ​രി​ടും. പോ​ള​ണ്ട്, ബ​ൾ​ഗേ​റി​യ, കാ​ന​ഡ എ​ന്നി​വ​ര​ട​ങ്ങു​ന്ന പൂ​ൾ ‘സി’​യി​ലാ​ണ് ഇ​ന്ത്യ. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ബ​ഹ്‌​റൈ​ൻ തു​നീ​ഷ്യ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് തോ​ൽ​പി​ച്ചു.

കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്റും ജ​ന​റ​ൽ സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി ചെ​യ​ർ​മാ​നും ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ബി.​ഒ.​സി) മേ​ധാ​വി​യു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

ബി.​ഒ.​സി വൈ​സ് പ്ര​സി​ഡ​ന്റ് ശൈ​ഖ് ഈ​സ ബി​ൻ അ​ലി ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ കാ​ണാ​നെ​ത്തി​യി​രു​ന്നു. ബ​ഹ്‌​റൈ​ൻ വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ശൈ​ഖ് അ​ലി ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ, സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫെ​റാ​സ് അ​ൽ ഹെ​ൽ​വാ​ച്ചി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​റ്റ​ലി, പോ​ള​ണ്ട്, ബ​ൾ​ഗേ​റി​യ, ഇ​റാ​ൻ, ബ്ര​സീ​ൽ, അ​ർ​ജ​ന്റീ​ന, ബെ​ൽ​ജി​യം എ​ന്നി​വ​രാ​ണ് ആ​ദ്യ ദി​ന​ത്തി​ൽ ബ​ഹ്‌​റൈ​നൊ​പ്പം വി​ജ​യി​ക​ളാ​യ​ത്. ഇ​സ സ്‌​പോ​ർ​ട്‌​സ് സി​റ്റി​യി​ൽ രാ​വി​ലെ 11 മു​ത​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. ര​ണ്ടു കോ​ർ​ട്ടു​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. 11.00, 2.00, 5.00, 8.00 എ​ന്നീ സ​മ​യ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. 16നാ​ണ് ഫൈ​ന​ൽ.

Tags:    
News Summary - Under 21 World Volleyball- India lost again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.