coast guard

നി​യ​മ​ലം​ഘ​നം: ഈ ​വ​ർ​ഷം ജൂ​ലൈ വ​രെ കോ​സ്റ്റ് ഗാ​ർ​ഡ് ര​ജി​സ്റ്റ​ർ​ ചെ​യ്ത​ത് 820 കേ​സു​ക​ൾ

മ​നാ​മ: 2024 ജ​നു​വ​രി മു​ത​ൽ ജൂ​ലൈ വ​രെ കോ​സ്റ്റ് ഗാ​ർ​ഡ് ര​ജി​സ്റ്റ​ർ​ചെ​യ്ത​ത് 820 കേ​സു​ക​ൾ. ര​ജി​സ്ട്രേ​ഷ​ൻ, ലൈ​സ​ൻ​സി​ങ് നി​യ​മ​ങ്ങ​ൾ, ചെ​റു​മീ​നു​ക​ളും ചെ​മ്മീ​നു​ക​ളും പി​ടി​ക്ക​ൽ, നി​രോ​ധി​ത ഫ്ലോ​ട്ടി​ങ് മീ​ൻ​പി​ടി​ത്ത വ​ല​ക​ൾ ഉ​പ​യോ​ഗി​ക്ക​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ലം​ഘ​ന​ങ്ങ​ൾ​ക്കാ​ണ് കേ​സെ​ടു​ത്ത​ത്.

1,661 കി​ലോ​ഗ്രാം മ​ത്സ്യ​വും ചെ​മ്മീ​നും പി​ടി​ച്ചെ​ടു​ത്ത​താ​യും തീ​ര​സം​ര​ക്ഷ​ണ സേ​ന അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ​പെ​ട്ട 471 പേ​രെ​യും 318 ബോ​ട്ടു​ക​ളെ​യും ര​ക്ഷി​ക്കാ​നും കോ​സ്റ്റ് ഗാ​ർ​ഡി​ന് ക​ഴി​ഞ്ഞു.

ബ​ഹ്‌​റൈ​ൻ ക​ട​ലി​ൽ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തി​ന് ക​ഴി​ഞ്ഞ​ദി​വ​സ​വും നാ​ല് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ‘കോ​ഫ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന നി​രോ​ധി​ത ബോ​ട്ട് ട്രോ​ളി​ങ് വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്ത​വേ​യാ​ണ് കോ​സ്റ്റ് ഗാ​ർ​ഡി​ന്റെ പി​ടി​യി​ലാ​യ​ത്.

ഏ​ക​ദേ​ശം 40 കി​ലോ ചെ​മ്മീ​ൻ ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ലൈ​ഫ് ജാ​ക്ക​റ്റു​ക​ൾ, പ്ര​ഥ​മ​ശു​ശ്രൂ​ഷ കി​റ്റ്, അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​വ​രു​ടെ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. നി​രോ​ധി​ത മീ​ൻ​പി​ടി​ത്ത വ​ല​ക​ൾ ഉ​പ​യോ​ഗി​ക്കു​ക, കൂ​ട്ടി​യി​ടി ത​ട​യാ​ൻ നാ​വി​ഗേ​ഷ​ൻ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തി​രി​ക്കു​ക, ലൈ​സ​ൻ​സി​ല്ലാ​തെ മ​ത്സ്യ​ബ​ന്ധ​നം, സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന് ത​ട​സ്സ​പ്പെ​ടു​ത്ത​ൽ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ക​ട​ലി​ൽ പോ​കു​ന്ന​വ​രും നി​യ​മ​ങ്ങ​ളും പ​ട്രോ​ളി​ങ് നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കാ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് അ​ഭ്യ​ർ​ഥി​ച്ചു. ക​ട​ൽ, ക​ര പ​ട്രോ​ളി​ങ്ങു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​ത് ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ണ്. ഒ​രു വ​ർ​ഷം​വ​രെ ത​ട​വും 2,000 ദി​നാ​ർ വ​രെ പി​ഴ​യും ല​ഭി​ക്കും. 

Tags:    
News Summary - Violation- Coast Guard registered 820 cases till July this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.