മനാമ: ചൊവ്വാഴ്ച തുടങ്ങുന്ന പുരുഷന്മാരുടെ ലോക ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ കരുത്തുകാട്ടാൻ ബഹ്റൈനും. ജനുവരി 14 മുതൽ ഫെബ്രുവരി 2 വരെ ഡെൻമാർക്ക്, ക്രൊയേഷ്യ, നോർവേ എന്നിവിടങ്ങളിലായാണ് ചാമ്പ്യൻഷിപ്. ബഹ്റൈന് പുറമെ കുവൈത്ത്, ഖത്തർ, ഈജിപ്ത്, തുനീഷ്യ, അൾജീരിയ എന്നീ അറബ് രാജ്യങ്ങളും ടൂർണമെന്റിൽ മാറ്റുരക്കുന്നു. ആകെ 32 ടീമുകളാണ് മത്സരിക്കുന്നത്.
ഗ്രൂപ് എച്ചിൽ ഈജിപ്ത്, ക്രൊയേഷ്യ, അർജന്റീന എന്നിവർക്കൊപ്പമാണ് ബഹ്റൈൻ. 2011ൽ സ്വീഡനിൽ നടന്ന ലോക ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിലാണ് ബഹ്റൈൻ അരങ്ങേറ്റം കുറിച്ചത്. ടീമിന്റെ ആറാമത്തെ ലോക ചാമ്പ്യൻഷിപ്പാണിത്. മുൻ ഐസ്ലൻഡ് ദേശീയ ടീം കോച്ച് ആരോൺ ക്രിസ്റ്റ്ജാൻസണാണ് പരിശീലകൻ.
തുടർച്ചയായ നാലാം ലോക കിരീടത്തിനായി ഡെൻമാർക്ക് ഇറങ്ങുകയാണ്. 2024ലെ പാരിസിൽ ഒളിമ്പിക്സിലും ഡെന്മാർക്കാണ് വിജയിച്ചത്. ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാക്കളായ ജർമനി, 2023 ലോക ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനക്കാരായ ഫ്രാൻസ്, വെങ്കല മെഡൽ ജേതാക്കളായ സ്പെയിൻ എന്നിവയാണ് പ്രബല ടീമുകൾ. യൂറോപ്പിന് പുറത്തുനിന്ന് 2015ൽ ഫൈനലിലെത്തിയ ഏക ടീം ഖത്തറാണ്.
ഗ്രൂപ് എയിൽ ജർമനി, ചെക് റിപ്പബ്ലിക്, പോളണ്ട്, സ്വിറ്റ്സർലൻഡ് എന്നിവയും ഗ്രൂപ് ബിയിൽ ഡെന്മാർക്, ഇറ്റലി, അൾജീരിയ, തുനീഷ്യ എന്നിവയും ഗ്രൂപ് സിയിൽ ഫ്രാൻസ്, ആസ്ട്രിയ, ഖത്തർ, കുവൈത്ത് എന്നിവയും ഗ്രൂപ് ഡിയിൽ ഹംഗറി, നെതർലൻഡ്സ്, നോർത് മാസിഡോണിയ, ഗിനിയ എന്നിവയും ഗ്രൂപ് ഇയിൽ നോർവേ, പോർചുഗൽ, ബ്രസീൽ, യു.എസ് ടീമുകളും ഗ്രൂപ് എഫിൽ സ്വീഡൻ, സ്പെയിൻ, ജപ്പാൻ, ചിലി എന്നിവയും ഗ്രൂപ് ജിയിൽ സ്ലോവേനിയ, ഐസ്ലൻഡ്, ക്യൂബ, കേപ് വെർദെ എന്നിവയും മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.