കുവൈത്ത് സിറ്റി: ഹവല്ലിയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സുരക്ഷ പരിശോധന നടന്നു. ആക്ടങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പരിശോധന.
പരിശോധനയില്‍ 921 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ 16 പേരെ അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നാണ് സൂചനകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.