ത​ണ്ട​ർ ബോ​ൾ​ട്ട് ടീം ​അം​ഗ​ങ്ങ​ൾ ട്രോ​ഫി​യു​മാ​യി

അ​ബു ഹ​ലീ​ഫ ലീ​ഗ് സ​മ്മ​ർ ക​പ്പ്: ത​ണ്ട​ർ ബോ​ൾ​ട്ട് ജേ​താ​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: അ​ബു ഹ​ലീ​ഫ ലീ​ഗ് സ​മ്മ​ർ ക​പ്പ് ക്രി​ക്ക​റ്റി​ൽ ത​ണ്ട​ർ ബോ​ൾ​ട്ട് ജേ​താ​ക്ക​ൾ. ഫൈ​ന​ലി​ൽ ബ്ലൂ ​ഈ​ഗി​ൾ​സി​നെ തോ​ൽ​പി​ച്ചാ​ണ് കി​രീ​ട നേ​ട്ടം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബ്ലൂ ​ഈ​ഗ്​ൾ​സ് നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 229 റ​ൺ​സ് നേ​ടി. മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ ത​ണ്ട​ർ ബോ​ൾ​ട്ട് 18.4 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 234 റ​ൺ​സ് നേ​ടി വി​ജ​യം തൊ​ട്ടു.

ത​ണ്ട​ർ ബോ​ൾ​ട്ടി​നു​വേ​ണ്ടി ഷി​ജു മാ​ത്യൂ 25 പ​ന്തി​ൽ 59 റ​ൺ​സും ഹി​ഷാം 24 പ​ന്തി​ൽ 39 റ​ൺ​സും സ​ന്തോ​ഷ് 12 പ​ന്തി​ൽ 30 റ​ൺ​സും ഷി​ബു 25 പ​ന്തി​ൽ 40 റ​ൺ​സും അ​നൂ​പ് എ​ട്ടു പ​ന്തി​ൽ 29 റ​ൺ​സും നേ​ടി.

നേ​ര​ത്തേ ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ബ്ലൂ ​ഈ​ഗ്ൾ​സി​നു വേ​ണ്ടി ഷി​ജു ക​ണ്ണ​ന്ത​ൻ 20 പ​ന്തി​ൽ 42 റ​ൺ​സും സ​ദ്ദാം 25 പ​ന്തി​ൽ 39 റ​ൺ​സും ര​ജി​ത്ത് 22 പ​ന്തി​ൽ 38 റ​ൺ​സും നേ​ടി.

ടൂ​ർ​ണ​മെ​ന്റി​ൽ ഉ​ട​നീ​ളം മി​ക​ച്ച ബാ​റ്റി​ങ് കാ​ഴ്ച​വെ​ച്ച ത​ണ്ട​ർ ബോ​ൾ​ട്ട് വൈ​സ് ക്യാ​പ്റ്റ​ൻ സി​ജു മാ​ത്യു ബെ​സ്റ്റ് ബാ​റ്റ​റും, ഫൈ​ന​ലി​ൽ ഓ​ഫ് ദ ​മാ​ച്ചു​മാ​യി. മു​ക്രം അ​ഹ​മ്മ​ദ് ആ​ണ് ബെ​സ്റ്റ് ബൗ​ള​ൾ. ത​ണ്ട​ർ ബോ​ൾ​ട്ട് ക്യാ​പ്റ്റ​ൻ റോ​ബി​ൻ പൗ​ലോ​സ് വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും ക്യാ​ഷ് പ്രൈ​സും ഏ​റ്റു​വാ​ങ്ങി.

Tags:    
News Summary - Abu haleefa League Summer Cup- Thunder Bolt Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.