ഫ്യൂ​ച​ർ ഐ ​അ​ഭി​ന​യ ക​ള​രി സം​ഘ​ടി​പ്പി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ഫ്യൂ​ച​ർ ഐ ​തി​യ​റ്റ​റും ഫ്യൂ​ച​ർ ഐ ​ഫി​ലിം ക്ല​ബും ചേ​ർ​ന്ന് ‘ദി ​തെ​സ്‌​പി​യ​ൻ ആ​ൽ​ക്ക​മി’ എ​ന്ന പേ​രി​ൽ അ​ഭി​ന​യ ക​ള​രി സം​ഘ​ടി​പ്പി​ക്കു​ന്നു. ന​ർ​ത്ത​കി​യും സി​നി​മ താ​ര​വു​മാ​യ ഡോ.​മേ​തി​ൽ ദേ​വി​ക​യാ​ണ് വ​ർ​ക് ഷോ​പ്പ് ന​യി​ക്കു​ന്ന​ത്.

അ​ഭി​ന​യ​ത്തി​ൽ ശാ​രീ​രി​ക ച​ല​ന​ങ്ങ​ളു​ടെ സൂ​ക്ഷ്മ ഭാ​വം, ആം​ഗി​ക​വും വാ​ചി​ക​വു​മാ​യ പ്ര​ക​ട​ന രീ​തി​ക​ൾ, മു​ദ്ര​ക​ളു​ടെ ഉ​പ​യോ​ഗം, ക​ണ്ണു​ക​ളു​ടെ സം​വേ​ദ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ അ​റി​വ് എ​ന്നി​വ അ​വ​ർ ക്യാ​മ്പ് അം​ഗ​ങ്ങ​ൾ​ക്കാ​യി പ​ങ്കു​വെ​ക്കും. കു​വൈ​ത്തി​ലെ കേ​ളി വാ​ദ്യ ക​ലാ പീ​ഠ​ത്തി​ലെ ശ്രീ​രാ​ഗ് മാ​രാ​ർ, ശ്രീ​നാ​ഥ് മാ​രാ​ർ എ​ന്നി​വ​ർ വ​ർ​ക് ഷോ​പ്പി​ൽ പ​ങ്കെ​ടു​ക്കും.

സാ​ൽ​മി​യ ഡോ​ൾ​ഫി​ൻ കോ​ണ്ടി​നെ​ന്റ​ൽ ഹോ​ട്ട​ലി​ൽ ഈ ​മാ​സം 25, 26 തീയ​തി​ക​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ അ​ഞ്ചു വ​രെ​യാ​ണ് വ​ർ​ക് ഷോ​പ്പ്.

അ​ഭി​ന​യ​ത്തി​ലും നൃ​ത്ത​ത്തി​ലും താൽപര്യ​മു​ള്ള കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്ന് ഫ്യൂ​ച​ർ ഐ ​ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഫോ​ൺ- 97106957.

Tags:    
News Summary - Future eye Acting Kalari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.