കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും യാത്രക്കാരന്റെ മരണം. നാട്ടിലേക്ക് പോകാനെത്തിയ ഇന്ത്യൻ പ്രവാസി കഴിഞ്ഞ ദിവസം മരണപ്പെട്ടു.
ടെർമിനൽ ഒന്നില്‍ ബോർഡിങ്ങിന് തൊട്ടുമുമ്പാണ് സംഭവം. അധികാരികൾ ഇടപെട്ട് മൃതദേഹം ബന്ധപ്പെട്ട വിഭാഗത്തിലേക്ക് മാറ്റി. മരണകാരണം കണ്ടെത്താൻ മൃതദേഹം ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും.രണ്ടുദിവസം മുമ്പ് നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാലില്‍ എത്തിയ ബംഗ്ലാദേശി സ്വദേശിയാണ് മരണപ്പെട്ടത്. ബംഗ്ലാദേശി പ്രവാസി മരിച്ച് 24 മണിക്കൂറിനുള്ളിലാണ് മറ്റൊരു മരണം. ദിവസങ്ങള്‍ക്ക് മുമ്പ് സ്വദേശത്തേക്ക് മടങ്ങാനിരുന്ന പാകിസ്താൻ യുവതിയും സമാനരീതിയില്‍ ടെർമിനൽ ഒന്നില്‍ മരണപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.