കുവൈത്ത് സിറ്റി: അമേരിക്കൻ സന്ദർശനത്തിന് ശേഷം അമീർ ശൈഖ് സബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹ് തിരിച്ചെത്തി.
ചൊവ്വാഴ്ച കുവൈത്തിലെത്തിയ അമീറിനെ കിരീടാവകാശി ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അസ്സബാഹിെൻറ നേതൃത്വത്തിൽ സ്വീകരിച്ചു.
കുവൈത്തും അമേരിക്കയും തമ്മിലെ ബന്ധം ഉൗട്ടിയുറപ്പിക്കുന്ന സന്ദർശനത്തിന് ശേഷമാണ് അമീർ തിരിച്ചെത്തിയത്. സെപ്റ്റംബർ അഞ്ചിന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും അമീർ ശൈഖ് സബാഹും തമ്മിൽ വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിനൊപ്പം അറബ്- അന്താരാഷ്ട്ര വിഷയങ്ങളും ചർച്ച ചെയ്തിരുന്നു. കുവൈത്തിലേക്ക് കൂടുതൽ അമേരിക്കൻ നിക്ഷേപകരെ ആകർഷിക്കാനും അമീറിെൻറ സന്ദർശനം പ്രയോജനപ്പെട്ടു.
നാഷനൽ ഗാർഡ് പ്രസിഡൻറ് ശൈഖ് സാലിം അൽ അലി അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ അൽമുബാറക് അൽഹമദ് അസ്സബാഹ്, നാഷനൽ അസംബ്ലി ആക്ടിങ് സ്പീക്കർ ഇസ അഹമ്മദ് അൽ കന്ദരി തുടങ്ങിയവർ അമീറിനെ സ്വീകരിക്കാനെത്തിയിരുന്നു. ദേശീയ ഗാർഡ് ഡെപ്യൂട്ടി പ്രസിഡൻറ് ശൈഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, അമീറിെൻറ ഒാഫിസ് ഡയറക്ടർ അഹ്മദ് ഫഹദ് അൽ ഫാദ്, അമീരി ദിവാൻ ഉപദേശകൻ മുഹമ്മദ് അബ്ദുല്ല അബു അൽ ഹസൻ, അമീരി ദിവാൻ പ്രോേട്ടാകോൾ മേധാവി ശൈഖ് ഖാലിദ് അൽ അബ്ദുല്ല അസ്സബാഹ് അൽ നാസർ അസ്സബാഹ്, മീഡിയ ആൻഡ് കൾചറൽ അഫയേഴ്സ് മേധാവി യൂസുഫ് ഹമദ് അൽ റൂമി എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് അമീറിനൊപ്പം അമേരിക്ക സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.