കുവൈത്ത് സിറ്റി: പാർക്കിങ് നിയമലംഘനങ്ങൾ രേഖപ്പെടുത്താൻ ഗതാഗത വകുപ്പ് ഒാേട്ടാമേറ്റഡ് സംവിധാനം കൊണ്ടുവരാൻ ശ്രമിക്കുന്നു. 'നോ പാർക്കിങ്' സ്ഥലത്ത് വാഹനം നിർത്തിയിടുന്നത് തെളിവ് സഹിതം കണ്ടെത്താൻ കഴിയുന്ന അത്യാധുനിക കാമറയും സംവിധാനങ്ങളും ഉൾക്കൊള്ളുന്ന കാറുകൾ വാങ്ങാൻ അധികൃതർ ആലോചിക്കുന്നു. മാനുഷിക ഇടപെടൽ ആവശ്യമില്ലാതെ തന്നെ നിയമലംഘനത്തിെൻറ പടവും വിവരങ്ങളും ഗതാഗത വകുപ്പ് ആസ്ഥാനത്ത് എത്തിക്കാൻ കഴിയുന്ന സംവിധാനത്തിെൻറ പരീക്ഷണം വിജയകരമാണ്. സംവിധാനം നടപ്പാക്കുകയാണെങ്കിൽ കാമറ ദൃശ്യം അടിസ്ഥാനമാക്കി പിഴ ചുമത്തും.
അനധികൃത പാർക്കിങ് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. റോഡരികിലും വളവുകളിലും അലക്ഷ്യമായി നിർത്തിയിടുന്ന കാറുകൾ മറ്റു വാഹനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അതേസമയം, വാഹനം നിർത്തിയിടാൻ മതിയായ സ്ഥലസൗകര്യം ലഭ്യമല്ലാത്തതിനാലാണ് റോഡരികിലും മറ്റും നിർത്തേണ്ടിവരുന്നതെന്ന യാഥാർഥ്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.