കുവൈത്ത് സിറ്റി: കുവൈത്ത് ഔഖാഫ് മന്ത്രാലയം ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ജീവനക്കാരുടെ ജോലി എളുപ്പത്തിലും സൗകര്യത്തോടെയും നിർവഹിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയതെന്ന് ഔഖാഫ് മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ബദർ ഹജർ അൽ മുതൈരി അറിയിച്ചു.
ആധുനിക സാങ്കേതിക രീതികൾ ഉപയോഗിക്കുന്നതോടെ ജീവനക്കാരുടെ ജോലിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുവാനും സേവനം മെച്ചപ്പെടുത്താനും കഴിയുമെന്നാണ് പ്രതീക്ഷ. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും പള്ളികളുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ അപ്ഡേറ്റ് ചെയ്യാനും ഇതുവഴി കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.