പക്ഷിപ്പനി; കുവൈത്തിൽ ഇറച്ചി, മുട്ട ഇറക്കുമതി നിരോധിച്ചു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് പ​ക്ഷി ഇ​റ​ച്ചി​യു​ടെ​യും മു​ട്ട​യു​ടെ​യും ഇ​റ​ക്കു​മ​തി നി​രോ​ധി​ച്ചു. പ​ല രാ​ജ്യ​ങ്ങ​ളി​ലും ബേ​ർ​ഡ് ഇ​ൻ​ഫ്ലു​വ​ൻ​സ വൈ​റ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് പ​ക്ഷി​ക​ൾ, പ​ക്ഷി​യു​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. ജീ​വ​നു​ള്ള പ​ക്ഷി​ക​ൾ​ക്കും ശീ​തീ​ക​രി​ച്ച പ​ക്ഷി മാം​സ​ത്തി​നും മു​ട്ട​ക്കും വി​ല​ക്ക് ബാ​ധ​ക​മാ​ണ്.

ഇ​തുസം​ബ​ന്ധ​മാ​യ നി​ർ​ദേ​ശ​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ക്ക് ന​ല്‍കി​യ​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ന്‍ ഫു​ഡ് സേ​ഫ്റ്റി ഫോ​ർ സു​പ്രീം ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം​ഗ് ആ​ദ​ൽ അ​ൽ സു​വൈ​ത്ത് പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ലെ 12 സം​സ്ഥാ​ന​ങ്ങ​ളി​ലും ഫ്രാ​ൻ​സി​ലെ മോ​ർ​ബി​ഹാ​നി​ലും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - bird flu-import of meat and eggs banned in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.