കു​വൈ​ത്ത് സെ​ന്റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​

ത്തി​ൽ ന​ട​ന്ന ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ൾ​ക്കു ഫാ.​സി​ജി​ൽ ജോ​സ്

വി​ല​ങ്ങ​ൻ​പാ​റ നേ​തൃ​ത്വം ന​ൽ​കു​ന്നു

ഭക്തിസാന്ദ്രമായി ഓ​ശാ​ന പെ​രു​ന്നാ​ൾ

കു​വൈ​ത്ത് സി​റ്റി : യേ​​ശു​​ക്രി​​സ്തു​വി​ന്റെ ജ​​റൂ​​സ​​ലം പ്ര​​വേ​​ശ​​ന​ ഓ​​ര്‍മ​യി​​ല്‍ കു​വൈ​ത്തി​ലെ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ ഓ​​ശാ​​ന പെ​രു​ന്നാ​ൾ കൊ​ണ്ടാ​ടി. ലാ​​ളി​​ത്യ​​ത്തി​​ന്‍റെ​​യും എ​​ളി​​മ​​യു​​ടെ​​യും അ​​ട​​യാ​​ള​​മാ​​യ ക​​ഴു​​ത​​പ്പു​​റ​​ത്തെ​​ത്തി​​യ യേ​​ശു​​വി​​നെ ജ​​ന​​ക്കൂ​​ട്ടം ഒ​​ലി​​വി​​ന്‍ ചി​​ല്ല​​ക​​ളും ആ​​ര്‍പ്പു​​വി​​ളി​​ക​​ളു​​മാ​​യി ജ​​റൂ​സ​​ല​​​മി​​ലേ​​ക്ക് വ​​ര​​വേ​​റ്റ​​തി​​ന്‍റെ ഓ​​ര്‍മ പു​​തു​​ക്കു​​ന്ന​താ​യി ആ​ഘോ​ഷം. നാ​ട്ടി​ൽ നി​ന്ന് പ്ര​ത്യേ​കം എ​ത്തി​ച്ച കു​രു​ത്തോ​ല​ക​ളു​മാ​യാ​ണ് വി​ശ്വാ​സി​ക​ൾ ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യ​ത്.

ഓ​​ശാ​​ന​​യോ​​ടെ വി​​ശു​​ദ്ധ​​വാ​​രാ​​ച​​ര​​ണ​​ത്തി​​നും തു​​ട​​ക്ക​​മാ​​യി. ക്രി​​സ്തു​​വി​​ന്‍റെ പീ​​ഡാ​​നു​​ഭ​​വം, കു​​രി​​ശു​​മ​​ര​​ണം, ഉ​​ത്ഥാ​​നം എ​​ന്നി​​വ​​യു​​ടെ ഓ​​ര്‍മ പു​​തു​​ക്കു​​ന്ന ഇ​​നി​​യു​​ള്ള ഒ​​രാ​​ഴ്ച കൈ​​സ്ത്ര​​വ വി​​ശ്വാ​​സി​​ക​​ൾ​​ക്ക്​ പ്രാ​ർ​ഥ​ന ദി​​ന​​ങ്ങ​​ളാ​​ണ്. വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ന്ന ഓ​ശാ​ന പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളി​ലും കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​ലും നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

സെ​ന്റ്‌ ഗ്രി​ഗോ​റി​യോ​സ്‌ മ​ഹാ​ഇ​ട​വ​ക​യു​ടെ ഓ​ശാ​ന പെ​രു​ന്നാ​ളി​ന് മ​ല​ങ്ക​ര​സ​ഭ​യു​ടെ അ​ങ്ക​മാ​ലി ഭ​ദ്രാ​സ​നാ​ധി​പ​ൻ യു​ഹാ​നോ​ൻ മാ​ർ പോ​ളി​കാ​ർ​പ്പ​സ്‌ മെ​ത്രാ​പ്പോ​ലി​ത്ത നേ​തൃ​ത്വം ന​ൽ​കു​ന്നു

സെ​ന്റ്‌ ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യു​ടെ ദേ​വാ​ല​യ​ങ്ങ​ളാ​യ നാ​ഷ​ന​ൽ ഇ​വ​ാഞ്ച​ലി​ക്ക​ൽ ച​ർ​ച്ച്‌, അ​ബ്ബാ​സി​യ സെ​ന്റ്‌ ബ​സേ​ലി​യോ​സ്‌ ചാ​പ്പ​ൽ, സാ​ൽ​മി​യ സെ​ന്റ്‌ മേ​രീ​സ്‌ ചാ​പ്പ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌ മ​ല​ങ്ക​ര​സ​ഭ​യു​ടെ അ​ങ്ക​മാ​ലി ഭ​ദ്രാ​സ​നാ​ധി​പ​ൻ യു​ഹാ​നോ​ൻ മാ​ർ പോ​ളി​കാ​ർ​പ്പ​സ്‌ മെ​ത്രാ​പ്പോ​ലി​ത്ത, ഇ​ട​വ​ക വി​കാ​രി ഫാ.​ഡോ.​ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ, ഫാ.​ഗീ​വ​ർ​ഗീ​സ്‌ ജോ​ൺ, ഫാ.​റി​നി​ൽ പീ​റ്റ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കു​വൈ​ത്ത് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഓ​ശാ​ന ശു​ശ്രു​ഷ​ക​ൾ​ക്ക് ഫാ.​ജോ​ൺ തു​ണ്ടി​യ​ത്ത് കോ​ർ എ​പ്പി​സ്കോ​പ്പ നേ​തൃ​ത്വം ന​ൽ​കു​ന്നു

കു​വൈ​ത്ത് സെ​ന്റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഓ​ശാ​ന ശു​ശ്രു​ഷ​ക​ൾ​ക്ക് ഫാ.​സി​ജി​ൽ ജോ​സ് വി​ല​ങ്ങ​ൻ​പാ​റ നേ​തൃ​ത്വം ന​ൽ​കി. നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് കു​വൈ​ത്ത് അ​ങ്ക​ണ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. ഓ​ശാ​ന പെ​രു​ന്നാ​ൾ കു​വൈ​ത്ത് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി ആ​ഘോ​ഷി​ച്ചു.

കു​വൈ​ത്ത് സി​റ്റി ഹോ​ളി ഫാ​മി​ലി കോ ​ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ലെ ഹോ​ളി ഫാ​മി​ലി ഹാ​ളി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​യി​ലും കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​ലും ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ സം​ബ​ന്ധി​ച്ചു. ഫാ.​ജോ​ൺ തു​ണ്ടി​യ​ത്ത് കോ​ർ എ​പ്പി​സ്കോ​പ്പ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കു​വൈ​ത്ത് നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ ന​ട​ന്ന കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണം

കു​വൈ​ത്ത് സെ​ന്‍റ് ജോ​ർ​ജ് യൂ​നി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി ഇ​ട​വ​ക​യു​ടെ മൂ​ന്നു സെ​ന്‍റ​റു​ക​ളി​ലും ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു. അ​ബ്ബാ​സി​യ ശ്ലോ​മോ പ്ര​യ​ർ ഹാ​ളി​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് തൃ​ശൂ​ർ ഭ​ദ്രാ​സ​ന അ​ധി​പ​ൻ ഡോ.​കു​ര്യാ​ക്കോ​സ് മോ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. മം​ഗ​ഫ് പ്ര​യ​ർ ഹാ​ളി​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ.​എ​ബ്ര​ഹാം ഷാ​ജി, കു​വൈ​ത്ത് സി​റ്റി നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​സ്റ്റീ​ഫ​ൻ നെ​ടു​വ​കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​​ന്ത്യ അ​​ത്താ​​ഴ സ്മ​​ര​​ണ പു​​തു​​ക്കു​​ന്ന പെ​​സ​​ഹ വ്യാ​​ഴം, കു​​രി​​ശു​​മ​​ര​​ണ ദി​​ന​​മാ​​യ ദു:​ഖ​​വെ​​ള്ളി എ​​ന്നീ ആ​​ത്മീ​​യ ദി​​ന​​ങ്ങ​​ൾ ക​​ട​​ന്ന് യേ​​ശു​​വി​​ന്‍റെ ഉ​​യി​​ർ​​ത്തെ​​ഴു​​ന്നേ​​ൽ​​പി​​ന്‍റെ ഓ​​ർ​​മ പു​​തു​​ക്കു​​ന്ന ഈ​​സ്റ്റ​​റോ​​ടെ വി​​ശു​​ദ്ധ​​വാ​​രാ​​ച​​ര​​ണം പൂ​​ർ​​ത്തി​​യാ​​കും. ഉ​​യി​​ർ​​പ്പ്​ ഞാ​​യ​​റോ​​ടെ അ​​മ്പ​​തി​​ന്​ നോ​​മ്പി​​നും സ​​മാ​​പ​​ന​​മാ​​കും.

Tags:    
News Summary - blessed palm sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.