കുവൈത്ത് സിറ്റി: രാജ്യത്ത് ഡിജിറ്റൽ പരിവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഡാറ്റ പങ്കിടലിനായി കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം സ്ഥാപിക്കുന്നു. സർക്കാർ ഏജൻസികൾ തമ്മിലെ ഡാറ്റ കൈമാറ്റത്തിനായാണ് കേന്ദ്രീകൃത പ്ലാറ്റ്ഫോം സ്ഥാപിക്കുന്നതെന്ന് സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി അറിയിച്ചു.
ഇതിലൂടെ സർക്കാർ വകുപ്പുകൾ തമ്മിലെ വിവരങ്ങൾ കാര്യക്ഷമമായി കൈമാറാനും പേപ്പർ അധിഷ്ഠിത ഡോക്യുമെന്റേഷൻ കുറയുയും ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. സർക്കാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാകുകയും സ്വദേശികളും പ്രവാസികളും തിരിച്ചറിയൽ രേഖകൾ ആവർത്തിച്ച് സമർപ്പിക്കേണ്ടത് ഒഴിവാകുകയും ചെയ്യും.
പദ്ധതിയുടെ ഭാഗമായുള്ള ഡാറ്റാ എൻട്രി പ്രക്രിയ നടന്നുവരികയാണ്. ഇത് പൂർത്തിയായാൽ പ്ലാറ്റ്ഫോമിന്റെ ഔദ്യോഗിക ലോഞ്ചിങ് നടക്കും. ആഗസ്റ്റിലെ മന്ത്രിസഭ തീരുമാനത്തിന്റെ ഭാഗമായാണ് ദേശീയ പ്ലാറ്റ്ഫോം രൂപവത്കരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.