കുവൈത്ത് സിറ്റി: പൊലിക നാടൻപാട്ടുകൂട്ടം കുവൈത്തിെൻറ രണ്ടാമത് വാർഷികാഘോഷത്തിെൻറ ഫ്ലയർ പ്രകാശനം പ്രോഗ്രാം കൺവീനറും പ്രൊഡ്യൂസറുമായ ജി.എസ്. പിള്ള നിർവഹിച്ചു. യോഗത്തിൽ സുനിൽ രാജ് സ്വാഗതവും സന്ദീപ് ചങ്ങനാശേരി നന്ദിയും പറഞ്ഞു. ഇസ്മായിൽ, ജെഫ്റി ജേക്കബ്, റോബിൻ എന്നിവർ സംസാരിച്ചു.
വാർഷികാഘോഷ ഭാഗമായി സുദർശൻ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കും കാഷ് അവാർഡിനും വേണ്ടിയുള്ള ‘പൊലിക്കളം 2018’ നാടൻപാട്ട് മത്സരം ജൂലൈ 20 വെള്ളിയാഴ്ച രണ്ടുമണി മുതൽ എട്ടുവരെ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടത്തും. കേരള ഫോക്ലോർ അക്കാദമി പുരസ്കാര ജേതാവും ഗവേഷകനുമായ പി. ദിവാകരൻകുട്ടി മുഖ്യാതിഥിയായി പങ്കെടുക്കുന്നു. പരിപാടിയിൽ പൊലിക നാടൻപാട്ടുകൂട്ടം കുവൈത്തിെൻറ ‘ആർപ്പും കുരവയും’ നാടൻപാട്ടും ദൃശ്യാവിഷ്കാരവും അവതരിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 97674897 , 98055216 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.