കുവൈത്ത്സിറ്റി: ഫഹാഹീൽ ഇസ്ലാഹി മദ്റസയിൽ വിദ്യാർഥി കൗൺസിൽ രൂപവത്കരിച്ചു. വിദ്യാർഥികൾക്ക് ജനാധിപത്യത്തിന്റെ മാർഗങ്ങൾ പരിചിതമാകുന്ന രീതിയിൽ ബാലറ്റ് വോട്ടെടുപ്പിലൂടെയാണ് കൗൺസിൽ തെരഞ്ഞെടുക്കപ്പെട്ടത്. മദ്റസ സദർ സാജു ചെംനാട് വിദ്യാർഥികൾക്ക് ബാലറ്റ് തെരഞ്ഞെടുപ്പ് രീതി പരിചയപ്പെടുത്തി. വിവിധ ക്ലാസുകളിൽ നിന്ന് സ്ഥാനാർഥികളായി മത്സര രംഗത്തുണ്ടായിരുന്നവരുടെ പട്ടിക വിദ്യാർഥികൾക്ക് നേരത്തേ കൈമാറിയിരുന്നു.
ഹാദി മുഹമ്മദ്അലി, മുഹമ്മദ്റിഹാൻ, മുഹമ്മദ് റിദാൻ, മൻസഫ്, ഫത്താഹുല്ല, ജാസിബ് എന്നിവർ കൗൺസിൽ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലിന് കുവൈത്ത് കേരള ഇസ്ലാഹി സെന്റർ പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി, സെക്രട്ടറി സുനാഷ് ശുകൂർ എന്നിവർ ആശംസകൾ നേർന്നു. കെ.കെ.ഐ.സി കേന്ദ്ര ഐ ടി സെക്രട്ടറി അനിലാൽ ആസാദ് വിജയികളെ ആദരിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയക്ക് അൻവർ കളിക്കാവ്, സിറാജ് കാലടി, ഫൈസൽ മാണിയൂർ, ശാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.